ഹൃദയ ചികിത്സയ്ക്കായി മൗറീഷ്യസിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ 8 ദിവസം പ്രായമുള്ള കുഞ്ഞ് വിമാനത്തിൽ വച്ച് മരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
കുഞ്ഞിനെ ചെന്നൈയിൽ എത്തിച്ചാൽ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ
ചെന്നൈ: ഹൃദയ ചികിത്സയ്ക്കായി മൗറീഷ്യസിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ 8 ദിവസം പ്രായമുള്ള കുഞ്ഞ് വിമാനത്തിൽ വച്ച് മരിച്ചു. മൗറീഷ്യസ് സ്വദേശികളായ മോനിഷ് കുമാറിന്റെയും പൂജയുടെയും മകളായ ലെഷ്ണയാണ് മരിച്ചത്. കഴിഞ്ഞ മെയ് 26 നാണു ലെക്ഷണ ജനിക്കുന്നത്. ജനിച്ച സമയത്ത് തന്നെ കുഞ്ഞിന് ഹൃദയത്തിന് സാരമായ പ്രശ്നം ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞിനെ ചെന്നൈയിൽ എത്തിച്ചാൽ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ.
കുഞ്ഞിന്റെ ചികിത്സയ്ക്കായി നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ചെന്നൈയിലെത്തുന്ന എയർ മൗറീഷ്യസ് വിമാനത്തിലാണ് കുഞ്ഞുമായി മാതാപിതാക്കൾ യാത്ര തിരിച്ചത്. യാത്രാമധ്യേയുള്ള മെഡിക്കൽ സഹായത്തിനായി ഒരു അസിസ്റ്റന്റിനെയും ഒപ്പം കൂട്ടിയിരുന്നു. എന്നാൽ വിമാനത്തിൽ വച്ച് കുഞ്ഞിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തക ജീവൻ നിലനിർത്താൻ പരിശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
June 04, 2025 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഹൃദയ ചികിത്സയ്ക്കായി മൗറീഷ്യസിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ 8 ദിവസം പ്രായമുള്ള കുഞ്ഞ് വിമാനത്തിൽ വച്ച് മരിച്ചു