തീപിടുത്തം പേടിച്ച് ഒരു ട്രെയിനിൽ നിന്ന് റയിൽവെ ട്രാക്കിലേക്ക് ചാടിയ യാത്രക്കാരിൽ 8 പേർ മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്നാണ് പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ പാളത്തിലേക്ക് എടുത്തുചാടിയത്
മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ പുഷ്പക് എക്സ്പ്രസ്സിൽ നിന്നും ട്രാക്കിലേക്ക് എടുത്തുചാടിയ യാത്രക്കാരിൽ എട്ടുപേർ കർണാടക എക്സ്പ്രസ് ഇടിച്ചു മരിച്ചു. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്നാണ് പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ പാളത്തിലേക്ക് എടുത്തുചാടിയത്. ഈ സമയത്ത് അടുത്ത ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
എന്നാൽ തീപിടിത്തത്തെ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ലെന്ന് ജൽഗാവ് ജില്ലാ കളക്ടർ പറഞ്ഞു. പരിക്കേറ്റവരെ എത്തിക്കാനായി സമീപത്തെ മൂന്ന് ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പുഷ്പക് എക്സ്പ്രസ്സിന്റെ അലാം ചെയിൻ യാത്രക്കാർ വലിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകൾ ഒരേ സമയം ചങ്ങല വലിച്ച് ട്രെയിനിൽ നിന്ന് ചാടിയതാകാനാണ്സാധ്യത എന്നും റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
January 22, 2025 6:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തീപിടുത്തം പേടിച്ച് ഒരു ട്രെയിനിൽ നിന്ന് റയിൽവെ ട്രാക്കിലേക്ക് ചാടിയ യാത്രക്കാരിൽ 8 പേർ മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചു