ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടിയായി. ഇനി മുതൽ ശിവസേനയെന്ന പേരും ചിഹ്നവും ഷിൻഡേ വിഭാഗത്തിന് ഉപയോഗിക്കാം. ഇനി ഷിൻഡേ വിഭാഗം എന്ന് അവരെ വിളിക്കില്ല .അമ്പും വില്ലുമാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം.
ചിഹ്നത്തിനും പേരിലും ഇരുപക്ഷവും അവകാശം ഉന്നയിച്ചിരുന്നു. ഷിൻഡേ പക്ഷം സ്വമേധയ പാർട്ടി വിട്ടതാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
Also Read-ബിബിസി സർവേ: നികുതിവെട്ടിപ്പ് നടന്നെന്ന് ആദായനികുതിവകുപ്പ്
ഇരുവിഭാഗവും അവകാശവദം ഉന്നയിച്ചതിനെ തുടർന്ന് പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽതാക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.