ഇന്‍ഫോസിസ് ക്യാമ്പസിലും പുലി; പുറത്തിറങ്ങരുതെന്ന് വനംവകുപ്പ്; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
- Published by:ASHLI
- news18-malayalam
Last Updated:
മൈസൂരിലെ ഇൻഫോസിസ് കാമ്പസ് റിസർവ് ഫോറസ്റ്റിന് സമീപമാണ്. പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം
മൈസൂരുവിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ കണ്ട പുലിയെ പിടികൂടാനായില്ല. പുലിക്കായി വനം വകുപ്പ് തിരച്ചില്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പസില്‍ പുലിയെ കണ്ടത്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പോകാന്‍ കമ്പനി നിര്‍ദേശിച്ചിരുന്നു. പുലിയെ കണ്ടെത്താനാകാതായതോടെ ബുധനാഴ്ചയും വര്‍ക്ക് ഫ്രം ഹോം തുടര്‍ന്നു. ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇൻഫോസിസ് കാമ്പസ് റിസർവ് ഫോറസ്റ്റിന് സമീപമാണ്.
പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം. പുലർച്ചെ രണ്ട് മണിയോടെയാണ് സിസിടിവി ദൃശ്യങ്ങളിൽ പുലിയെ കണ്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് 4 മണിയോടെ സ്ഥലത്ത് എത്തുകയും ഉടൻ തന്നെ പിടികൂടുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു എന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) ഐബി പ്രഭു ഗൗഡ മണികൺട്രോളിനോട് പറഞ്ഞു.
മൈസൂരിലെ ഇൻഫോസിസ് ഗ്ലോബൽ എജ്യുക്കേഷൻ സെൻ്ററിലെ ഏകദേശം 4,000 ട്രെയിനികളോട് ബുധനാഴ്ച്ച വീടിനുള്ളിൽ തന്നെ തുടരാൻ ഇൻഫോസിസ് ആവശ്യപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാമ്പസ് വിട്ട് പുറത്തുപോകരുതെന്നും ഹോസ്റ്റൽ മുറികളിൽ തുടരണമെന്നും ട്രെയിനികളോട് നിർദേശിച്ചിട്ടുണ്ട്. ഇൻഫോസിസ് പരിസരത്ത് ഇതാദ്യമായല്ല പുള്ളിപ്പുലിയെ കാണുന്നത് എന്നതും ശ്രദ്ദേയം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mysore,Karnataka
First Published :
January 01, 2025 7:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്‍ഫോസിസ് ക്യാമ്പസിലും പുലി; പുറത്തിറങ്ങരുതെന്ന് വനംവകുപ്പ്; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം