Manmohan Singh passes away; 'ഒരു പാര്‍ലമെന്റംഗം എങ്ങനെയാകണമെന്നതിന്റെ ഉദാഹരണം'; വീല്‍ചെയറില്‍ രാജ്യസഭയിലെത്തി മോദിയുടെ പ്രശംസയേറ്റുവാങ്ങിയ മന്‍മോഹന്‍സിംഗ്

Last Updated:

2023 ആഗസ്റ്റ് 7നാണ് മന്‍മോഹന്‍ സിംഗ് വീല്‍ചെയറില്‍ രാജ്യസഭയിലെത്തിയത്

News18
News18
ന്യൂഡല്‍ഹി: രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളും മുന്‍പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ് വിടപറഞ്ഞിരിക്കുകയാണ്. തന്റെ കര്‍ത്തവ്യങ്ങള്‍ പാലിക്കുന്നതിന് പ്രാധാന്യം നല്‍കിയ അദ്ദേഹം ശാരീരിക അവശതകള്‍ക്കിടയിലും വീല്‍ചെയറില്‍ രാജ്യസഭയില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഈ അര്‍പ്പണ ബോധത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
2023 ആഗസ്റ്റ് 7നാണ് മന്‍മോഹന്‍ സിംഗ് വീല്‍ചെയറില്‍ രാജ്യസഭയിലെത്തിയത്. ഡല്‍ഹി ഭരണനിയന്ത്രണ ബില്ലില്‍ വോട്ട് രേഖപ്പെടുത്താനായിരുന്നു അദ്ദേഹം വീല്‍ചെയറില്‍ പാര്‍ലമെന്റിലെത്തിയത്. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നതിനാല്‍ രാജ്യസഭയിലെത്തണമെന്ന് കോണ്‍ഗ്രസ് അന്ന് പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
രാവിലെ 11 മണിമുതല്‍ സഭ പിരിയുന്നത് വരെ എംപിമാര്‍ രാജ്യസഭയിലുണ്ടായിരിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ആരും വീഴ്ചവരുത്തതരുതെന്നും പാര്‍ട്ടി നിലപാടിനെ പിന്തുണയ്ക്കണമെന്നും വിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം അക്ഷരംപ്രതി പാലിച്ച മന്‍മോഹന്‍സിംഗ് ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് വീല്‍ചെയറില്‍ സഭയിലെത്തി.
advertisement
പിന്നീട് രാജ്യസഭാ കാലാവധി കഴിയുന്ന അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ വെച്ച് മന്‍മോഹന്‍സിംഗിന്റെ അര്‍പ്പണബോധത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.
'' ആ വോട്ടെടുപ്പില്‍ ഭരണപക്ഷം വിജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. എങ്കിലും വീല്‍ചെയറിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ രംഗം ഞാന്‍ ഓര്‍ക്കുന്നു. ഒരു പാര്‍ലമെന്റംഗം തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ എത്രത്തോളം ജാഗ്രത പുലര്‍ത്തണമെന്നതിന്റെ ഉദാഹരണമാണിത്,'' മോദി പറഞ്ഞു.
ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായ ഡോ മന്‍മോഹന്‍ സിംഗ് ഡിസംബര്‍ 26നാണ് അന്തരിച്ചത്. ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
advertisement
1990കളില്‍ കേന്ദ്ര ധനമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്‌കരിച്ച നയങ്ങള്‍ ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി. 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അദ്ദേഹം സേവനമനുഷ്ടിച്ചു. വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങി നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹത്തിന് കാലത്ത് നടപ്പാക്കി. 30 വര്‍ഷത്തോളം രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Manmohan Singh passes away; 'ഒരു പാര്‍ലമെന്റംഗം എങ്ങനെയാകണമെന്നതിന്റെ ഉദാഹരണം'; വീല്‍ചെയറില്‍ രാജ്യസഭയിലെത്തി മോദിയുടെ പ്രശംസയേറ്റുവാങ്ങിയ മന്‍മോഹന്‍സിംഗ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement