വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലേക്ക്; ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും; സന്ദർശനം 9 വർഷത്തിനുശേഷം
- Published by:Rajesh V
- news18-malayalam
Last Updated:
9 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. ഇസ്ലാമാബാദിൽ ഈ മാസം 15,16 തീയതികളിലാണ് ഷാങ്ഹായി കോർപറേഷൻ ഒർഗനൈസേഷൻ (എസ് സി ഒ) യോഗം നടക്കുക.
യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്ഥാനിലേക്ക് പോകുക.
9 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. 2023 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ബൂട്ടോ എത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അയൽരാജ്യമായ പാകിസ്ഥാൻ നടത്തുന്ന അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ച് തുറന്നടിച്ച് ഒരു മാസത്തിന് ശേഷമാണ് ജയശങ്കറിന്റെ പാകിസ്ഥാൻ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
advertisement
റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്‌സിഒ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായത്.
വിദേശകാര്യമന്ത്രി എന്ന നിലയില്‍ എസ് ജയശങ്കറിന്റെ ആദ്യ പാകിസ്ഥാൻ സന്ദർശനമാണിത്. 2015 ഡിസംബർ 8-9 തീയതികളിൽ ഇസ്ലാമാബാദിൽ നടന്ന ഹാർട്ട് ഓഫ് ഏഷ്യ-ഇസ്താംബുൾ പ്രോസസിന്റെ അഞ്ചാമത് മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച സുഷമ സ്വരാജാണ് പാകിസ്ഥാൻ സന്ദർശിച്ച അവസാന വിദേശകാര്യ മന്ത്രി.
advertisement
2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഭീകരതയ്ക്ക് ധനസഹായം നൽകുന്നതും സ്‌പോൺസർ ചെയ്യുന്നതും അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാനുമായി ഒരു ബന്ധവുമില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്.
2016 ഓഗസ്റ്റിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗ് സാർക്ക് മന്ത്രിമാരുടെ യോഗത്തിനായി ഇസ്ലാമാബാദ് സന്ദർശിച്ചിരുന്നു. 2018ൽ അന്നത്തെ കേന്ദ്രമന്ത്രിമാരായ ഹർപ്രീത് കൗർ ബാദലും ഹർദീപ് സിങ് പുരിയും അതിർത്തി കടന്ന് 'കർതാർപൂർ ഇടനാഴി'യുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
advertisement
Summary: External Affairs Minister Dr S Jaishankar will visit Pakistan later this month to attend Shanghai Cooperation Organisation (SCO) ‘Heads of Government’ summit. This would be Jaishankar’s first visit to Pakistan as foreign minister of India.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 04, 2024 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലേക്ക്; ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും; സന്ദർശനം 9 വർഷത്തിനുശേഷം


