ഇന്റർഫേസ് /വാർത്ത /India / സ്വീഡന്‍ സന്ദര്‍ശനത്തിനിടെ ഹിന്ദി പഴഞ്ചൊല്ല് പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ; കൈയ്യടിച്ച് ഇന്ത്യക്കാര്‍

സ്വീഡന്‍ സന്ദര്‍ശനത്തിനിടെ ഹിന്ദി പഴഞ്ചൊല്ല് പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ; കൈയ്യടിച്ച് ഇന്ത്യക്കാര്‍

S Jaishankar

S Jaishankar

നിറഞ്ഞ കൈയ്യടികളോടെയാണ് ജയശങ്കറിന്റെ വാക്കുകള്‍ ഇന്ത്യന്‍ വംശജര്‍ കേട്ടിരുന്നത്

  • Share this:

ഔദ്യോഗിക സന്ദര്‍ശനത്തിനായി സ്വീഡനിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്വീഡനിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. സംസാരത്തിനിടെ അദ്ദേഹം ഹിന്ദിയില്‍ നടത്തിയ ഒരു പ്രയോഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ”എത്ര പേര്‍ക്ക് ഹിന്ദി മനസ്സിലാകും എന്നെനിക്ക് അറിയില്ല. എന്നാല്‍ ഹിന്ദിയില്‍ ഒരു ചൊല്ലുണ്ട്-” ‘aapke muhn mein ghee-shakkar’ എന്നാണ് ജയശങ്കർ പറഞ്ഞത്. നിങ്ങള്‍ എന്ത് പറയുന്നുവോ അത് നടക്കുമെന്ന് പ്രതീക്ഷിക്കുക”,’ എന്നാണ് മന്ത്രി പറഞ്ഞ പഴഞ്ചൊല്ലിന്റെ അർത്ഥം.

നിറഞ്ഞ കൈയ്യടികളോടെയാണ് ജയശങ്കറിന്റെ വാക്കുകള്‍ ഇന്ത്യന്‍ വംശജര്‍ കേട്ടിരുന്നത്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് മന്ത്രി പഴഞ്ചൊല്ല് പറഞ്ഞത് എന്ന് വീഡിയോയില്‍ വ്യക്തമല്ല. ഇന്ത്യന്‍ സമൂഹമായുള്ള ചര്‍ച്ചയ്ക്കിടെ അവരില്‍ ചിലര്‍ ഇന്ത്യയുടെ ആഗോള നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രിയോട് പറഞ്ഞു. ഈ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നാണ് കരുതുന്നത്. പിന്നീട് അദ്ദേഹം സദസ്സിലുള്ളവര്‍ക്ക് പഴഞ്ചൊല്ലിന്റെ അര്‍ത്ഥവും വിശദീകരിച്ചു കൊടുത്തിരുന്നു.

Also read-റെയിൽവേ സൈൻ ബോർഡുകൾ ഏകീകരിക്കും; നിർദേശങ്ങളടങ്ങിയ ലഘുലേഖ കേന്ദ്ര റെയിൽവേ മന്ത്രി പ്രകാശനം ചെയ്തു

” ഇന്ത്യന്‍ സംസ്‌കാരത്തിന് ആഗോളതലത്തില്‍ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന കാര്യം ഞാന്‍ മനസ്സിലാക്കുന്നു. ഒരുപാട് കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. ഒന്നാമത്തെ കാരണം ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ചയാണ്. രണ്ടാമതായി നമ്മള്‍ നമ്മുടെ സംസ്‌കാരം അത്രയും നന്നായി പ്രകടിപ്പിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ ആഗോളതലത്തിൽ എത്തിക്കേണ്ട എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണ്,” ജയശങ്കര്‍ പറഞ്ഞു.

” ഇതിന് മികച്ച ഉദാഹരണമാണ് അന്താരാഷ്ട്ര യോഗ ദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച ആശയമാണിത്. എന്നാല്‍ ഇന്ന് ലോകമെമ്പാടും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു,” അദ്ദേഹം പറഞ്ഞു. യോഗ എന്ന ആശയത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് ആദ്യം കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗയോടുള്ള ആവേശം ഇല്ലാത്ത ഒരു രാജ്യം പോലും ഇന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ഒരുപക്ഷെ യോഗ ആ രാജ്യങ്ങളിലും ഉണ്ടായിരിന്നിരിക്കാം. എന്നാല്‍ അവ നിഷ്‌ക്രിയമായിരുന്നു. അക്കാര്യത്തെ ഉണര്‍ത്തി മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്,’ മന്ത്രി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് എസ് ജയശങ്കര്‍ സ്വീഡനിലെത്തിയത്. കൂടാതെ ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

First published:

Tags: India, S jaishankar, Sweden