Fact Check: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സോണിയാ ഗാന്ധിയുടെ കാൽതൊട്ട് വണങ്ങിയോ ?
- Published by:Rajesh V
- news18-malayalam
Last Updated:
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ തന്‍റെ കാല്‍ തൊട്ടു വന്ദിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്ന് ആരോപിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രെസെൻഡോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ തന്‍റെ കാല്‍ തൊട്ടു വന്ദിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്ന് ആരോപിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ട് തൊഴുന്നത് മന്‍മോഹന്‍സിംഗ് അല്ല. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചാരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ടു തൊഴുന്ന ഒരു വ്യക്തിയെ കാണാം. ഈ വ്യക്തി തലയില്‍ കാവി നിറമുള്ള തലകെട്ട് ഇട്ടതായി കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയത് ഇങ്ങനെയാണ്: “പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് ഉയര്‍ത്തുന്നു.” ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇറ്റലി മദാമയുടെ അടിമയായി ലോകം മുഴുവന്‍ അറിയപ്പെട്ട… മന്‍മോഹന്‍സിംഗ് എന്ന ബഹു മുന്‍ പ്രധാനമന്ത്രി പറയുന്നു… മോദിയേ ചൂണ്ടി…
advertisement
''പ്രധാനമന്ത്രി എന്ന പദത്തിന്റെ അന്തസ്സും അഭിമാനവും താഴ്ത്തിയ വേറൊരാളില്ലെന്ന് ” …
നരേന്ദ്ര മോദിയേ വിമർശിക്കുന്ന ഇദ്ദേഹമിരുന്ന പ്രധാനമന്ത്രിയുടെ സ്ഥാനം എന്തെന്നത് ലോകം മുഴുവന്‍ കണ്ടതൊക്കെ താഴേ കമന്റു ബോക്സില്‍ വേണോ എന്നത് ഞാനല്ല നിങ്ങളാണ് തീരുമാനിക്കേണ്ടത് … ഹഹഹ
ആ ബഹുമാന സ്ഥാനത്തിരുന്നപ്പോഴും താങ്കളേയും, താങ്കളുടെ പദവിയേയും അപമാനിച്ച് കോമാളിയാക്കിയതാര് എന്നതൊന്നും മറക്കരുത് പ്രിയ ബഹുമാന്യ മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്ന മഹാനേ….”
എന്നാല്‍ ശരിക്കും സോണിയ ഗാന്ധി ഇപ്രകാരം പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് താഴ്ത്തിയോ? നമുക്ക് അറിയാം.
advertisement
വസ്തുതാ അന്വേഷണം
ഈ ചിത്രം ഇതിനു മുമ്പും ഇത് പോലെയുള്ള വ്യാജപ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുകയുണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ അന്വേഷണം നടത്തി ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ വെളിപെടുത്തിയിരുന്നു. ഈ ചിത്രത്തിനെ കുറിച്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.
ഈ ചിത്രം സ്റ്റോക്ക് ഇമേജ് വെബ്സൈറ്റ് ഗെറ്റി ഇമേജസില്‍ ലഭ്യമാണ്. ഈ ചിത്രത്തിന്‍റെ അടികുറിപ്പ് പ്രകാരം ഈ ചിത്രം 2011ല്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ അനുമോദനം പരിപാടിയില്‍ എടുത്ത ചിത്രമാണിത്. ഈ ചിത്രത്തില്‍ കാണുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അല്ല. ചിത്രത്തില്‍ കാണുന്നത് കോണ്‍ഗ്രസിന്‍റെ ഒരു പ്രവര്‍ത്തകനാണ്.
advertisement

ഈ പരിപാടിയില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രം നമുക്ക് താഴെ കാണാം.

അദ്ദേഹത്തിന്‍റെ ജാക്കറ്റിന്‍റെയും തലകെട്ടിന്‍റെയും നിറം വ്യത്യസ്തമാണ്. സോണിയ ഗാന്ധിയുടെ കാല്‍ തൊഴുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുടെ തലകെട്ട് കാവി നിറമുള്ളതാണ്. പക്ഷെ മന്‍മോഹന്‍ സിംഗ് ധരിച്ച തലകെട്ട് നീല നിറമുള്ളതാണ്.
advertisement
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ മന്‍മോഹന്‍ സിംഗ് സോണിയ ഗാന്ധിയുടെ കാല്‍ തൊട്ട് വന്ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ മന്‍മോഹന്‍ സിംഗ് അല്ല സോണിയ ഗാന്ധിയുടെ കാല്‍ തൊഴുന്നത്. 2011ല്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ടുതൊഴുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ചിത്രമാണിത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 08, 2024 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Fact Check: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സോണിയാ ഗാന്ധിയുടെ കാൽതൊട്ട് വണങ്ങിയോ ?