ഇത് താൻ ഡാ പൊലീസ്; കോവിഡ് 19നെതിരെ പോരാടാൻ സർവീസിൽ നിന്ന് വിരമിച്ച 55 പൊലീസുകാർ മടങ്ങിയെത്തി
Last Updated:
കാർഗിലിൽ വീരചരമം പ്രാപിച്ച ജവാന്റെ പിതാവും ഇതിൽ ഉൾപ്പെടുന്നു.
ചണ്ഡിഗഡ്: ജോലിയോടുള്ള ആത്മാർത്ഥയും സമൂഹത്തിനോടുള്ള സമർപ്പണവും ഈ പൊലീസുകാരെ കണ്ട് പഠിക്കണം. കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിന് പൂർണപിന്തുണയുമായി എത്തിയിരിക്കുന്നത് സർവീസിൽ നിന്ന് വിരമിച്ച 55 പൊലീസുകാർ. പഞ്ചാബിലെ രുപാനഗറിലാണ് പൊലീസിന് സഹായവുമായി വിരമിച്ച 55 പൊലീസുകാർ സർവീസിലേക്ക് സ്വമേധയാ എത്തിയത്. കാർഗിലിൽ വീരചരമം പ്രാപിച്ച ജവാന്റെ പിതാവും ഇതിൽ ഉൾപ്പെടുന്നു.
ഒരു ഡെപ്യൂട്ടി സൂപ്രണ്ട്, 12 ഇൻസ്പെക്ടർമാർ, 16 സബ് - ഇൻസ്പെക്ടർമാർ, 21 അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, 11 ഹെഡ് കോൺസ്റ്റബിളുകൾ, നാല് എക്സ് സർവീസ് മാൻ എന്നിവരാണ് സേവനവുമായി എത്തിയത്. ബുധനാഴ്ച വാർത്താക്കുറിപ്പിൽ എസ് എസ് പി സ്വപൻ ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ വിലമതിക്കാനാകാത്ത സേവനം പൊലീസിന് കൂടുതൽ ബലം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
[NEWS]കൊറോണ വൈറസ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റം [NEWS]അമേരിക്കക്കാരിയുടെ ഭ്രാന്ത്! സൂപ്പർമാർക്കറ്റിലെ ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും നാവുകൊണ്ട് മലിനമാക്കി [NEWS]
രാജ്യത്തെ സേവിക്കാനുള്ള ആഗ്രഹം കൂടുതൽ ശക്തമായി തങ്ങളുടെ ഹൃദയത്തിൽ എല്ലാക്കാലത്തും ഉണ്ടായിരിക്കുമെന്ന് കാർഗിലിൽ വീരചരമം പ്രാപിച്ച സർബ്ജിത് സിംഗിന്റെ പിതാവ് പ്രിതം സിംഗ് പറഞ്ഞു. രാജ്യത്തെ ഒരു വട്ടം കൂടി സേവിക്കാൻ കഴിഞ്ഞത് തങ്ങളുടെ ഭാഗ്യമാണന്ന് 74കാരനായ ഇൻസ്പെക്ടർ ഗുർമയിൽ സിംഗ് പറഞ്ഞു.
advertisement
രാജ്യത്ത് ഇതുവരെ 5,734 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതുവരെ 166 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 472 ഇവർ ഇതുവരെ സുഖം പ്രാപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2020 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇത് താൻ ഡാ പൊലീസ്; കോവിഡ് 19നെതിരെ പോരാടാൻ സർവീസിൽ നിന്ന് വിരമിച്ച 55 പൊലീസുകാർ മടങ്ങിയെത്തി