Narendra Modi| മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെ; ഇടവേളയില്ലാതെ അധികാരത്തിൽ നരേന്ദ്ര മോദിയുടെ 20 വർഷങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
19 വർഷം തുടർച്ചയായി അധികാരസ്ഥാനത്ത് തുടർന്നങ്കിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വേഗത്തിലും ഫലപ്രദമായും നടപ്പാക്കുന്നതിലും കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ ശക്തമായി നേരിടുന്നതിലും പ്രധാനമന്ത്രി കസേരയിലെ രണ്ടാംഘട്ടത്തിലെ പ്രവർത്തനം വേറിട്ടുനിൽക്കുന്നതായി ബിജെപി വൃത്തങ്ങൾ തന്നെ പറയുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തന്റെ കർമമണ്ഡലത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. അധികാര കസേരയിൽ ഇടവേളകളില്ലാതെ 20 വർഷം പൂർത്തിയാക്കുകയാണ് അദ്ദേഹം. തന്റെ വ്യക്തിപ്രഭാവം കൊണ്ട് ദേശീയതലത്തിൽ തന്റെ പാർട്ടിയെ മുന്നിലെത്തിച്ചാണ് നരേന്ദ്ര മോദി ജൈത്ര യാത്ര തുടരുന്നത്.
പാർട്ടി പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി എത്തുന്നത്. മുഖ്യമന്ത്രി കസേരയിലിരുന്ന സമയം കൊണ്ട് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസിന് ശക്തമായ വെല്ലുവിളി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. 19 വർഷം തുടർച്ചയായി അധികാരസ്ഥാനത്ത് തുടർന്നങ്കിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വേഗത്തിലും ഫലപ്രദമായും നടപ്പാക്കുന്നതിലും കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ ശക്തമായി നേരിടുന്നതിലും പ്രധാനമന്ത്രി കസേരയിലെ രണ്ടാംഘട്ടത്തിലെ പ്രവർത്തനം വേറിട്ടുനിൽക്കുന്നതായി ബിജെപി വൃത്തങ്ങൾ തന്നെ പറയുന്നു.
Also Read- ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗോളകേന്ദ്രമായി ഇന്ത്യ മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
advertisement
അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന് ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് അദ്ദേഹം തറക്കല്ലിട്ടു, അതും തടസങ്ങളെല്ലാം നിയമപരമായി തന്നെ മറികടന്നുകൊണ്ടുതന്നെ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ക്ഷേത്ര നിർമാണത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞതും മോദിയുടെ കൈയൊപ്പ് പതിഞ്ഞ നേട്ടങ്ങളായി ബിജെപി എടുത്തുകാട്ടുന്നു. മുത്തലാഖ് നിരോധനം സാമൂഹികമാറ്റത്തിന് സഹായകമാകുന്ന പ്രധാന തീരുമാനമായാണ് ബിജെപി കരുതുന്നത്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും പ്രധാനമന്ത്രി പരിഗണിക്കുന്നുവെന്നും പാർട്ടി വിലയിരുത്തുന്നു.
हर साल है खास - 2001
20 साल पहले 7 अक्टूबर 2001 को श्री नरेन्द्र मोदी ने गुजरात के मुख्यमंत्री पद की शपथ ली। #20thYearOfNaMo pic.twitter.com/7n8eAGGZ8G
— BJP (@BJP4India) October 7, 2020
advertisement
ആത്മനിർഭർഭാരത് പ്രഖ്യാപനം, കോവിഡ് കാലത്ത് പാവപ്പെട്ട ദശലക്ഷക്കണക്കിന് പേർക്ക് സൗജന്യമായി ഭക്ഷ്യവിതരണം നടത്തിയത്, അതിർത്തിയിൽ ചൈന ഉയർത്തിയ വെല്ലുവിളിയെ ഫലപ്രദമായി നേരിട്ടത്, തൊഴിലും കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള പരിഷ്കാരങ്ങൾ ഇവയൊക്കെ ഈ കാലയളവിലെ പ്രധാന നേട്ടമായി പാർട്ടി വിലയിരുത്തുന്നു. ''ശക്തമായ വെല്ലുവിളികളെ നേരിട്ടാണ് ഈ നേട്ടങ്ങളെല്ലാം. പ്രശ്നങ്ങളൊക്കെ അവസാനിക്കുന്നതോടെ എന്തു സംഭവിക്കുമെന്ന് കാത്തിരിക്കുക'' - ഒരു മുതിർന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
advertisement
हर साल है खास - 2002
श्री नरेन्द्र मोदी ने 2002 गुजरात विधान सभा चुनाव की अगुवाई की और उनके नेतृत्व में गुजरात बीजेपी के इतिहास में चुनाव में रिकॉर्ड-तोड़ सीटें आयीं। #20thYearOfNaMo pic.twitter.com/BL0JlK2I4m
— BJP (@BJP4India) October 7, 2020
advertisement
Also read- 'കഥയും സംഗീതവും ഒത്തുചേരുന്ന കേരളത്തിന്റെ വിൽപാട്ട്' മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
'തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഭരണത്തിനായുള്ള ദർശന രേഖയായി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഗൗരവമായി കണ്ട് നടപ്പാക്കണമെന്നും പ്രധാനമന്ത്രി ഉറപ്പുവരുത്തി'- പാർട്ടിയിലെ മുതിർന്ന അംഗം പറഞ്ഞു. സഖ്യകക്ഷിയായ ശിരോമാണി അകാലിദളിന്റെ കൊഴിഞ്ഞുപോക്ക് ഈ കാലയളവിലുണ്ടായെങ്കിലും അത് കാർഷികമേഖലയിലെ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നതിൽ നിന്ന് പ്രധാനമന്ത്രിയെ പിന്തിരിപ്പിച്ചില്ല.
advertisement
हर साल है खास - 2013
13 सितम्बर 2013 को भाजपा की संसदीय बोर्ड की बैठक में श्री नरेन्द्र मोदी को पार्टी की ओर से प्रधानमंत्री पद का उमीदवार बनाने का निर्णय लिया गया।#20thYearOfNaMo pic.twitter.com/tPJebFqagw
— BJP (@BJP4India) October 7, 2020
advertisement
ഭുജ് ഭൂകമ്പത്തെത്തുടർന്ന് തകർന്നടിഞ്ഞ ഗുജറാത്തിൽ 2001 ഒക്ടോബർ 7നാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 'വൈബ്രന്റ് ഗുജറാത്ത്' പോലുള്ള നിരവധി പരിപാടികൾ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിൽ നിർണായക പങ്ക് വഹിച്ചു. പിന്നീട്, ഊർജ്ജ ഉൽപാദനം ഉൾപ്പെടെ നിരവധി മേഖലകളിൽ സംസ്ഥാനം സ്വയംപര്യാപ്തത നേടി. വികസനത്തിനായുള്ള 'ഗുജറാത്ത് മോഡൽ' എന്ന പദം ജനപ്രീതി നേടി. രാജ്യവ്യാപകമായ ജനപ്രീതി നേടിയതിന് പിന്നാലെ 2013 ൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി നരേന്ദ്രമോദിയെ ബിജെപി പ്രഖ്യാപിക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Narendra Modi| മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെ; ഇടവേളയില്ലാതെ അധികാരത്തിൽ നരേന്ദ്ര മോദിയുടെ 20 വർഷങ്ങൾ