നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Khushbu | നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

  Khushbu | നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

  മൂന്ന് ദിവസം മുന്‍പാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഖുശ്ബു പ്രസ്താവനയില്‍ പറയുന്നത്.

  khushbu

  khushbu

  • Share this:
   നടിയും ബിജെപി നേതാവുമായി ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു. ഖുശ്ബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസം മുന്‍പാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഖുശ്ബു പ്രസ്താവനയില്‍ പറയുന്നത്. ഖുശ്ബു സുന്ദര്‍ എന്ന പേരിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്.

   ട്വിറ്റര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഖുശ്ബു അറിയിച്ചു. തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ഏതെങ്കിലും ട്വീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അത് താനല്ലെന്നും ഖുശ്ബു വ്യക്തമാക്കി.

   Also Read-Explained | സാനിറ്റൈസര്‍ 100 ml ബോട്ടില്‍ ഓരോ അംഗത്തിനും നല്‍കണം; സിനിമാ ഷൂട്ടിങിനുളള മാര്‍ഗരേഖയില്‍ 30 നിര്‍ദേശങ്ങള്‍

   കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റുകളുമായി തനിക്ക് ബന്ധമില്ലെന്ന് ഖുശ്ബു അറിയിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം നിരവധി ട്വീറ്റുകള്‍ ഇല്ലാതാക്കിയിട്ടുണ്ട്. കൂടാതെ പ്രൊഫൈല്‍ ചിത്രവും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

   Also Read-Ponniyin Selvan | പുതുച്ചേരിയിൽ ഷൂട്ടിംഗ് തുടങ്ങി; മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ആദ്യ ഭാഗം 2022ൽ

   അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് താരം. തന്റെ കുടുംബത്തിന്റെയും പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഖുശ്ബു സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസില്‍ നിന്ന് ഖുശ്ബു ബിജെപിയിലെത്തിയത്.

   സാമുഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് സമീപകാലത്ത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ഹൈക്ക് ചെയ്യപ്പെട്ടിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത്. ഒന്‍പതു ദിവസം മുന്‍പും പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

   Also Read-Explained: പെഗാസസ് സ്‌പൈവെയറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

   എഐഎംഐഎം എന്ന പ്രൊഫൈല്‍ പേര് മാറി ശതകോടീശ്വരനും ടെസ്ല സിഇഒയുമായ 'ഈലണ്‍ മസ്‌കിന്റെ' പേരാണ് പുതുതായി വന്നത്. പ്രൊഫൈല്‍ ഫോട്ടോയും ബിസിനസ് സ്ഥാപനത്തിന്റേതാക്കി മാറ്റിയിരുന്നു. 6.78 ലക്ഷം ഫോളോവേഴ്‌സാണ് എഐഎംഐഎം ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. ഹാക്ക് ചെയ്‌തെങ്കിലും ഹാന്‍ഡിലില്‍ നിന്ന് യാതൊന്നും ട്വീറ്റ് ചെയ്തിട്ടില്ല.
   Published by:Jayesh Krishnan
   First published:
   )}