നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന ഓരോ നിമിഷത്തിനും ജനങ്ങള്‍ നല്‍കേണ്ടിവരുന്ന വില വലുത്; ഇന്ധനവില വര്‍ധനവില്‍ കെ സുധാകരന്‍

  ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന ഓരോ നിമിഷത്തിനും ജനങ്ങള്‍ നല്‍കേണ്ടിവരുന്ന വില വലുത്; ഇന്ധനവില വര്‍ധനവില്‍ കെ സുധാകരന്‍

  സംസ്ഥാന സര്‍ക്കാരും നികുതി ചുമത്തി ഈ കൊള്ളയില്‍ കൂട്ടുക്കച്ചവടം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

  കെ. സുധാകരൻ

  കെ. സുധാകരൻ

  • Share this:
   തിരുവനന്തപുരം: ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന ഓരോ നിമിഷത്തിനും ഇന്ത്യയിലെ ജനങ്ങള്‍ നല്‍കേണ്ടി വരുന്ന വില വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന നികുതിയെ കുറിച്ച് കെ സുധാകരന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയം നല്‍കിയ മറുപടിയില്‍ ഇന്ധന നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

   2015ല്‍ 18.64 രൂപയും 12.62 രൂപയുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മാത്രം സെസ് ഉള്‍പ്പടെ പെട്രോളിനും ഡീസലിനും വാങ്ങുന്ന നികുതി. ഇന്നത് പെട്രോളിന് 34.10 രൂപയും ഡീസലിന് 34.20 രൂപയുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരും നികുതി ചുമത്തി ഈ കൊള്ളയില്‍ കൂട്ടുക്കച്ചവടം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

   കെ സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

   ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന ഓരോ നിമിഷത്തിനും ഇന്ത്യയിലെ ജനങ്ങള്‍ നല്‍കേണ്ടി വരുന്ന വില വലുതാണ്. ലോക്‌സഭയില്‍ ഇന്ധന നികുതിയുടെ പ്രശ്‌നം നിരവധി തവണ ഉന്നയിച്ചതാണ്. ഏറ്റവുമൊടുവില്‍ ഇന്ധന നികുതിയെ പറ്റി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് നല്‍കിയ മറുപടി ഞെട്ടിക്കുന്നതാണ്.

   2015ല്‍ 18.64 രൂപയും 12.62 രൂപയുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മാത്രം സെസ് ഉള്‍പ്പടെ പെട്രോളിനും ഡീസലിനും വാങ്ങുന്ന നികുതി. ഇന്നത് പെട്രോളിന് 34.10 രൂപയും ഡീസലിന് 34.20 രൂപയുമാണ്. ഇതിനുപുറമെ സംസ്ഥാന സര്‍ക്കാരും നികുതി ചുമത്തി ഈ കൊള്ളയില്‍ കൂട്ടുക്കച്ചവടം നടത്തുകയാണ്.
   നിങ്ങള്‍ക്ക് മോശം ഭരണാധികാരികളെ തിരഞ്ഞെടുത്ത് നല്ല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. പക്ഷെ മോശം ഭരണാധികാരികളുടെ കാലത്ത് സധൈര്യം പ്രതികരിക്കാനും സമരം ചെയ്യാനും ധൈര്യം കാണിച്ചവരോട് മാത്രമേ കാലം നീതി പുലര്‍ത്തുകയുള്ളു.


   കൊവിഡ് പോലെ ഒരു മഹാമാരി നമ്മെ ചുറ്റിവരിഞ്ഞ് നില്‍ക്കുന്ന കാലത്ത്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട്, തൊഴിലും ശമ്പളവുമില്ലാതെ പട്ടിണി കിടക്കുന്ന കാലത്ത്, ഇന്ധന നികുതി വര്‍ധിപ്പിക്കില്ല എന്ന് ജനങ്ങളോട് പറയാന്‍ ധര്‍മ്മികമായും രാഷ്ട്രീയപരമായും മനുഷ്യത്വപരമായും കടമയുള്ള സര്‍ക്കാരുകള്‍ സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് പണം തട്ടിയെടുക്കുന്ന ഷൈലോക്കുമാരാകുന്നത് ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്. ഇതിനെതിരെ സമര സജ്ജരാകുക എന്നതാണ് ഇന്നിന്റെ ഇന്ത്യ ആവശ്യപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം.
   Published by:Jayesh Krishnan
   First published: