ബംഗാളിൽ വഖഫ് ബിൽ വിരുദ്ധ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീട് ഗവർണർ ആനന്ദബോസ് സന്ദർശിച്ചു

Last Updated:

അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേരാണ് മുർഷിദാബാദിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടത്

News18
News18
മുർഷിദാബാദ് ജില്ലയിൽ വഖഫ് നിയമ വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീട് ഗവർണർ ആനന്ദബോസ് സന്ദർശിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഗവർണർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. അക്രമത്തിൽ കൊല്ലപ്പെട്ട പിതാവിന്‍റെയും മകന്‍റെയും വീട്ടിലാണ് അദ്ദേഹമെത്തിയത്. ഹരോഗോബിന്ദോ ദാസ്, ചന്ദൻ ദാസ് എന്നീ രണ്ടുപേരുടെയും മൃതദേഹങ്ങൾ ഒന്നിലധികം കുത്തേറ്റ നിലയിൽ ഷംഷേർഗഞ്ചിലെ ജാഫ്രാബാദ് പ്രദേശത്തുള്ള വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.
"ഗവർണർ അവരുടെ വീട് സന്ദർശിച്ചു, കുടുംബാംഗങ്ങളുമായി സംസാരിച്ചു, അവർക്ക് പിന്തുണ ഉറപ്പുനൽകി. കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു," രാജ്ഭവൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലയിലെ ധുലിയൻ, സുതി, ജംഗിപൂർ എന്നിവിടങ്ങളിലെ മറ്റ് സംഘർഷബാധിത സ്ഥലങ്ങളും ബോസ് സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 8 മുതൽ 12 വരെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ നടന്ന വഖഫ് (ഭേദഗതി) നിയമ വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 274ൽ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
advertisement
ഷംഷേർഗഞ്ചിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ഫറാക്കയിലെ ഒരു ഗസ്റ്റ് ഹൗസിൽ വെച്ച് ബോസ് ചില ദുരിതബാധിത കുടുംബങ്ങളിലെ അംഗങ്ങളുമായി സംസാരിച്ചിരുന്നു.
സന്ദർശനം മാറ്റിവയ്ക്കണമെന്നുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ  അഭ്യർത്ഥന വകവയ്ക്കാതെയാണ് ബോസ് മാൾഡ സന്ദർശിക്കുകയും മുർഷിദാബാദ് ജില്ലയിലെ അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്ത ശേഷം താൽക്കാലിക അഭയാർത്ഥി ക്യാമ്പിൽ അഭയം പ്രാപിച്ച ആളുകളെ കാണുകയും ചെയ്തത്.അവരുടെ പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗാളിൽ വഖഫ് ബിൽ വിരുദ്ധ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീട് ഗവർണർ ആനന്ദബോസ് സന്ദർശിച്ചു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement