advertisement

കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു; ഗോവയിൽ PCC അധ്യക്ഷൻ രാജിവെച്ചു, രാജസ്ഥാനിലും രാജി

Last Updated:

രാഹുല്‍ ഗാന്ധി മാത്രം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നാണ് രാജി വെച്ച നേതാക്കളുടെ നിലപാടെന്ന് രാജിവെച്ച ദേശീയ സെക്രട്ടറി വീരേന്ദ്ര റാത്തോര്‍ പറഞ്ഞു.

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് രാഹുൽ ഗാന്ധി തുടരണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. ഇതിന്‍റെ ഭാഗമായി കോൺഗ്രസിൽ കൂട്ടരാജിയും തുടരുകയാണ്. ഗോവ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കറും രാജസ്ഥാൻ ചുമതലയുള്ള എഐസിസി സെക്രട്ടറി തരുൺ കുമാറുമാണ് ഏറ്റവും അടുത്തായി രാജിവെച്ചത്.
രാഹുൽ തുടരണമെന്ന വികാരമാണ് കൂട്ടരാജിയിലൂടെ നേതാക്കൾ പ്രകടിപ്പിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻഖേര പറഞ്ഞു.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നേതാക്കളുടെ രാജി. എ. ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ ഉള്‍പ്പെടെ നൂറ്റിയന്‍പതോളം ദേശീയ - സംസ്ഥാന നേതാക്കള്‍ ഇതിന്‍റെ ഭാഗമായി രാജിവെച്ചു.
advertisement
രാഹുല്‍ ഗാന്ധി മാത്രം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നാണ് രാജി വെച്ച നേതാക്കളുടെ നിലപാടെന്ന് രാജിവെച്ച ദേശീയ സെക്രട്ടറി വീരേന്ദ്ര റാത്തോര്‍ പറഞ്ഞു. തോല്‍വിക്ക് കാരണം രാഹുല്‍ അല്ല, എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട് , കൂട്ടുത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
രാഹുൽ തുടരണമെന്ന വികാരമാണ് കൂട്ട രാജിയിലൂടെ നേതാക്കൾ പ്രകടിപ്പിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
രാഹുല്‍ രാജി പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കാത്തത്. എന്നാല്‍, നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ പ്രവര്‍ത്തക സമിതി യോഗം അടിയന്തിരമായി ചേരണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു; ഗോവയിൽ PCC അധ്യക്ഷൻ രാജിവെച്ചു, രാജസ്ഥാനിലും രാജി
Next Article
advertisement
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത് ഷാ
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത്
  • എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് ക്രിസ്തുവിന്റെ അനുയായികൾക്ക് അമിത് ഷാ ആഹ്വാനം ചെയ്തു

  • കേരളത്തിൽ എൻഡിഎ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു

  • എൽഡിഎഫും യുഡിഎഫും അഴിമതിയിലാണ് Kerala ഭരിച്ചത്, BJP വരണം എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു

View All
advertisement