Happy Teachers Day 2019: അധ്യാപകദിനം സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നത് എന്തുകൊണ്ട്?

Last Updated:

Birth Anniversary Of Dr Sarvepalli Radhakrishnan: ഇന്ത്യൻ തത്വചിന്തയിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തമായുമായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ

എല്ലാ വർഷവും സെപ്റ്റംബർ 5 രാജ്യത്ത് അധ്യാപക ദിനമായി ആചരിക്കുന്നു. അധ്യാപകർക്കായി സമർപ്പിച്ച ഈ ദിനം ഭാരതരത്‌ന ജേതാവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ആചരിക്കുന്നത്. ഡോ. എസ് രാധാകൃഷ്ണൻ 1888 സെപ്റ്റംബർ അഞ്ചിനാണ് ജനിച്ചത്.
ഇരുപതാം നൂറ്റാണ്ടിൽ ഭാരതത്തിൽ ഏറെ ആദരിക്കപ്പെട്ട പണ്ഡിതരിൽ ഒരാളായിരുന്നു ഡോ. എസ്. രാധാകൃഷ്ണൻ. ഇന്ത്യൻ തത്വചിന്തയിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തമായുമായിരുന്നു അദ്ദേഹം. മദ്രാസ് പ്രസിഡൻസി കോളേജ്, മൈസൂർ സർവകലാശാല, കൊൽക്കത്ത സർവകലാശാല, ഓക്സ്ഫോർഡ് സർവകലാശാല, ചിക്കാഗോ സർവകലാശാല എന്നിവിടങ്ങളിൽ അദ്ദേഹം അധ്യാപകനായും റിസർച്ച് ഗൈഡായും ജോലി ചെയ്തിട്ടുണ്ട്.
'മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം' ഇന്ത്യൻ നേവിയ്ക്ക് സമർപ്പിക്കുന്നു: മോഹൻലാൽ
ഹിന്ദുമതത്തിനെതിരായ പാശ്ചാത്യവിമർശനത്തെ അദ്വൈതവേദാന്തത്തിലൂന്നിയുന്ന തത്വചിന്തയിലൂടെ പ്രതിരോധിക്കാൻ ഡോ. എസ് രാധാകൃഷ്ണൻ ശ്രമിച്ചു. അങ്ങനെ സമകാലീന ഹിന്ദു സ്വത്വം രൂപപ്പെടുന്നതിന് അദ്ദേഹം പ്രധാന സംഭാവന നൽകി. ഇന്ത്യയിലെ കൌമാരക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഹെൽപ്പേജ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദർശനമാണ്‌.
advertisement
1962 മുതലാണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കാൻ തുടങ്ങിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Happy Teachers Day 2019: അധ്യാപകദിനം സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നത് എന്തുകൊണ്ട്?
Next Article
advertisement
'അൻവർ സംയമനം പാലിക്കണം, യുഡിഎഫിനെ വഴിയമ്പലമായി ആരും കാണരുത്': മുല്ലപ്പള്ളി രാമചന്ദ്രൻ
'അൻവർ സംയമനം പാലിക്കണം, യുഡിഎഫിനെ വഴിയമ്പലമായി ആരും കാണരുത്': മുല്ലപ്പള്ളി രാമചന്ദ്രൻ
  • മുന്നണി വിപുലീകരണത്തിൽ യുഡിഎഫ് അവസരസേവകരുടെ അഭയകേന്ദ്രമാകരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

  • പിവി അൻവർ കൂടുതൽ സംയമനം പാലിക്കണമെന്നും, അച്ചടക്കവിരുദ്ധ പ്രസ്താവനകൾ ഗുണകരമല്ലെന്നും അഭിപ്രായപ്പെട്ടു.

  • വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ യുഡിഎഫിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും കോൺഗ്രസ് തീരുമാനിച്ചു.

View All
advertisement