COVID 19 | രാജ്യത്തെ കോവിഡ് കേസുകളിൽ 62 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന്
Last Updated:
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 38,53,407 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 8,15,538 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ചതിനു ശേഷം 29,70,493 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ന്യൂഡൽഹി: രാജ്യത്തെ കൊറോണ കേസുകളിൽ 62 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന്. തമിഴ്നാട്, ഉത്തർ പ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 62 ശതമാനം കൊറോണ കേസുകളും. ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ത്യയിലെ ആകെ കൊറോണ വൈറസ് മരണത്തിൽ 70 ശതമാനവും ആന്ധ്രാപ്രദേശ്, ഡൽഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കൊറോണ ബാധിച്ച് ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണത്തിൽ ആന്ധ്രാപ്രദേശിൽ ആഴ്ചയിൽ 13.7 ശതമാനവും കർണാടകയിൽ 16.1 ശതമാനവും മഹാരാഷ്ട്രയിൽ 6.8 ശതമാനവും തമിഴ്നാട്ടിൽ 23.9 ശതമാനവും ഉത്തർപ്രദേശിൽ 17.1 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
You may also like:ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന [NEWS]DGP ആയതിന് പിന്നാലെ ടോമിന് ജെ. തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എംഡി [NEWS] അനില്‍ അക്കര സാത്താന്‍റെ സന്തതിയെന്ന് ബേബി ജോണ്‍; സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് മറുപടി [NEWS]
ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം ഇന്ന് 38 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 83,833 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. പുതിയതായി രേഖപ്പെടുത്തിയ 1,043 മരണങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ കോവിഡ് മൂലം ഇതുവരെ മരിച്ചത് 67,000 പേരാണ്.
advertisement
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 38,53,407 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 8,15,538 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ചതിനു ശേഷം 29,70,493 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് ബാധിച്ച് 67,376 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.
രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിക്കുന്നവരിൽ 54 ശതമാനം പേരും 18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ളവരെയാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. അറുപതു വയസിന് മുകളിൽ രോഗം ബാധിക്കുന്നവരിൽ 51 ശതമാനം ആളുകൾക്കും മരണം സംഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇന്ത്യയിലെ മരണനിരക്ക് ലോകത്തിൽ തന്നെ ഏറ്റവും കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
advertisement
ഇന്ത്യയിൽ ഇതുവരെ 4.5 കോടി പരിശോധനകളാണ് നടത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2020 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | രാജ്യത്തെ കോവിഡ് കേസുകളിൽ 62 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന്