മനുഷ്യാവകാശ പ്രവർത്തകരെ വിട്ടയയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
Last Updated:
ന്യൂഡൽഹി: ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അറസ്റ്റിനെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും തള്ളി. എന്നാല്‍, വിധി പറഞ്ഞ മൂന്നാമത്തെ ജഡ്ജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ഭീമ കൊറേഗാവ് സംഘര്‍ഷങ്ങളുടെ പേരില്‍ പുനെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശപ്രവര്‍ത്തകരെ വിട്ടയ്ക്കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഇവരുടെ വീട്ടുതടങ്കല്‍ നാലാഴ്ച കൂടി നീട്ടാനും കോടതി ഉത്തരവിട്ടു. വരവര റാവു, അരുണ്‍ ഫെരേരിയ, വെര്‍മണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, ഗൗതം നവ്‌ലേഖ എന്നിവരെ അറസ്റ്റ് ചെയ്തതിന് എതിരേയായിരുന്നു ഹര്‍ജി.
advertisement
സംഘര്‍ഷത്തിനു കാരണം ഇവരുടെ ആഹ്വാനമാണെന്നായിരുന്നു പൊലീസ് കേസ്. മൂന്നംഗ സുപ്രീംകോടതി ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും എഎം ഖാന്‍വില്‍കറുമാണ് ഹര്‍ജി തള്ളുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, മൂന്നാമത്തെ ജഡ്ജിയായ ഡിവൈ ചന്ദ്രചൂഡ് അറസ്റ്റിനെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് വിധിയെഴുതി.
വിധി വന്നതോടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. മാവോയിസ്റ്റുകള്‍ക്കും തുക്ഡാ ഗാങ്ങിനും പറ്റിയ സ്ഥലം രാഹുലിന്‍റെ കോണ്‍ഗ്രസ് ആണെന്നായിരുന്നു ട്വീറ്റ്. പ്രത്യേക അന്വേഷണം നടത്തിയാല്‍ ഒരുപാട് ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന പുറത്തുവരുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അഭിഷേഖ് സിങ്‌വിയുടെ മറുപടി. പുനെ പൊലീസ് ചെയ്തത് ശരിയാണെന്ന് സുപ്രീംകോടതി അംഗീകരിച്ചു എന്നായിരുന്നു മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പ്രതികരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2018 6:43 PM IST


