റഫേൽ ഇടപാട്: പവാറിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് താരിഖ് അൻവർ രാജിവെച്ചു

Last Updated:
ന്യൂഡൽഹി: റഫേൽ ഇടപാടിൽ പ്രധാനമന്ത്രിയെ ശരത് പവാർ അനുകൂലിച്ചതിൽ പ്രതിഷേധിച്ച് എൻസിപി ദേശീയ സെക്രട്ടറി താരിഖ് അൻവർ രാജിവെച്ചു. പാർട്ടി അംഗത്വവും എംപി സ്ഥാനവും താരിഖ് അൻവർ ഒഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഉദ്ദേശങ്ങളിൽ ജനങ്ങൾക്ക് സംശയമില്ലെന്നും എന്നാൽ വിമാനം വാങ്ങിയതിന്‍റെ കണക്ക് പുറത്തുവിടണം എന്നുമായിരുന്നു പവാറിന്‍റെ പരാമർശം.
ശരത് പവാറിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്തു ബിജെപി രംഗത്തെത്തിയിരുന്നു. അതിനിടെ റഫേൽ ഇടപാടിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ശരത് പവാറിന്‍റെ മകളും എംപിയുമായ സുപ്രിയ സുലേ രംഗത്തെത്തി. സർക്കാരിന് ആത്മവിശ്വാസം ഉണ്ടെങ്കിൽ ജെപിസി അന്വേഷണത്തിന് മടിക്കുന്നത് എന്തിനെന്നും സുപ്രിയ ചോദിച്ചു.
റഫേൽ ഇടപാടിൽ പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം ആഞ്ഞടിക്കുമ്പോൾ ആയിരുന്നു മോദിക്ക് ശരത് പവാർ പിന്തുണ പ്രഖ്യാപിച്ചത്. ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പവാർ നിലപാട് വ്യക്തമാക്കിയത്.
advertisement
ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
ഫൈറ്റർ ജെറ്റുകളുടെ സാങ്കേതികവിവരങ്ങൾ പുറത്തു പറയണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം വിവരമില്ലായ്മയാണെന്നും എന്നാൽ കേന്ദ്രസർക്കാർ അതിന്‍റെ വില പുറത്തുവിടുന്നത് കൊണ്ട് പ്രശ്നമില്ലെന്നും ആയിരുന്നു മുൻ പ്രതിരോധമന്ത്രി കൂടിയായ പവാർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
റഫേൽ ഇടപാട്: പവാറിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് താരിഖ് അൻവർ രാജിവെച്ചു
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement