മാനവവിഭവശേഷി മന്ത്രാലയം ഇനി മുതൽ വിദ്യാഭ്യാസ മന്ത്രാലയം; തീരുമാനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

Last Updated:

മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനായി കെ.കസ്തൂരിരംഗനെ അധ്യക്ഷനാക്കി ഒരു പാനൽ രൂപീകരിച്ചിരുന്നു. മാനവവിഭവ ശേഷി മന്ത്രാലയത്തിന്‍റെ പേര് പഴയതു പോലെ തന്നെ വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റണമെന്ന നിർദേശം ഈ പാനലാണ് മുന്നോട്ട് വച്ചത്.

ന്യൂഡൽഹി: മാനവവിഭവശേഷി വികസന മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് അംഗീകാരം നൽകി രാഷ്ട്രപതി. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനവും പുറത്തിറങ്ങി. വിദ്യാഭ്യാസ മന്ത്രാലയം (മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ, ശിക്ഷാ മന്ത്രാലയ) എന്നാണ് പുതിയ പേര്.
മന്ത്രാലയത്തിന്‍റെ പേര് മാറ്റാനുള്ള തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയെന്നറിയിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 1985 ൽ രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് വിദ്യാഭ്യാസ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്ന പുനർനാമകരണം ചെയ്യപ്പെട്ടത്.പി.വി.നരസിംഹ റാവു ആയിരുന്നു ആദ്യ മാനവവിഭവ ശേഷി വകുപ്പ് മന്ത്രി. 1986 ല്‍ അവതരിപ്പിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയത്തില്‍ 1992 ലാണ് അവസാനമായി ഭേദഗതികൾ നടപ്പാക്കപ്പെട്ടത്.
TRENDING NEET JEE Exams നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റില്ല; വിദ്യാർഥികളുടെ ഭാവി അപകടത്തിലാകും: സുപ്രീം കോടതി [NEWS]COVID 19| ജീവൻരക്ഷാ മരുന്ന് നൽകാൻ പ്രത്യേക സമ്മതപത്രം വേണ്ട; ചികിത്സാ മാർഗനിർദേശം പരിഷ്കരിച്ച് ആരോഗ്യവകുപ്പ് [NEWS] Mobile App | തെങ്ങിൽ കയറാൻ ആളു വേണോ? ആപ്പ് ഉണ്ടല്ലോ.... മൊബൈൽ ആപ്പ് ഉണ്ടല്ലോ...[NEWS]
മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനായി കെ.കസ്തൂരിരംഗനെ അധ്യക്ഷനാക്കി ഒരു പാനൽ രൂപീകരിച്ചിരുന്നു. മാനവവിഭവ ശേഷി മന്ത്രാലയത്തിന്‍റെ പേര് പഴയതു പോലെ തന്നെ വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റണമെന്ന നിർദേശം ഈ പാനലാണ് മുന്നോട്ട് വച്ചത്.
advertisement
ഇക്കഴിഞ്ഞ ജൂലൈ അവസാന വാരത്തോടെയാണ് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാർ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്. ദേശീയ വിദ്യാഭ്യാസനയം 2020ലെ പ്രധാന പരിഷ്കാരങ്ങളിലൊന്നായിരുന്നു മന്ത്രാലയത്തിന്‍റെ പേരുമാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 21-ാം നൂറ്റാണ്ടിലെ പുതിയ വിദ്യാഭ്യാസ നയത്തിനാണ് അംഗീകാരം നൽകിയതെന്നാണ് മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലും വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും അന്ന് അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
മാനവവിഭവശേഷി മന്ത്രാലയം ഇനി മുതൽ വിദ്യാഭ്യാസ മന്ത്രാലയം; തീരുമാനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement