'പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പങ്കെടുത്തത് ഇന്ത്യൻ പൗരനെന്ന നിലയിൽ'; ചടങ്ങിൽ തോറ പാരായണം ചെയ്ത ജൂതമത പണ്ഡിതൻ

Last Updated:

ചടങ്ങിൽ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എല്ലാ മതവിശ്വാസികളും ചേര്‍ന്ന് നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയെന്നതായിരുന്നു തന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേളയില്‍ ജൂതമതത്തെ പ്രതിനിധാനം ചെയ്ത് താന്‍ പങ്കെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി ജൂതപണ്ഡിതൻ റബ്ബി (ഇസെകിയേല്‍ ഐസക് മാലേകര്‍. ഡല്‍ഹിയിലെ ജൂത ഹയാം സിനഗോഗിലെ റബ്ബിയാണ് ഇദ്ദേഹം.
അഭിഭാഷകന്‍ എന്ന നിലയില്‍ പ്രശസ്തനാണ് ഇദ്ദേഹം. ചടങ്ങിൽ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എല്ലാ മതവിശ്വാസികളും ചേര്‍ന്ന് നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയെന്നതായിരുന്നു തന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ഇസെകിയേല്‍ ഐസക് മാലേക്കര്‍?
മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ് മാലേകര്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ജീവനക്കാരനായാണ് ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോലി ചെയ്തിരുന്ന സമയത്ത് തന്നെ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു. എന്നാല്‍ പഠനത്തോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം അടങ്ങിയില്ല. നിയമപഠനത്തോട് വലിയ താല്‍പ്പര്യമായിരുന്നു മാലേക്കറിന്. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ അദ്ദേഹം നിയമപഠനവും ആരംഭിച്ചു. ഇന്ത്യന്‍ ലോ സൊസൈറ്റി ലോ കോളേജില്‍ നിന്നാണ് അദ്ദേഹം നിയമബിരുദം നേടിയത്.
advertisement
” വളരെ കഷ്ടപ്പാട് നിറഞ്ഞ സമയമായിരുന്നു. അതിരാവിലെ കോളേജിലേക്ക് പോകും. അവിടുന്ന് ക്ലാസ്സ് കഴിഞ്ഞയുടനെ ജോലിയ്ക്ക് കയറണം. പല ക്ലാസ്സുകളും എനിക്ക് കിട്ടിയിരുന്നില്ല. എങ്കിലും പരീക്ഷ പാസായി,” മലേകര്‍ പറഞ്ഞു.
പൂനെയിലുണ്ടായിരുന്ന സമയത്ത് അവിടുത്തെ സക്കാത്ത് ഷെലോമോഗോ സിനഗോഗിന്റെ സെക്രട്ടറിയായിരുന്നു മാലേകര്‍. കൂടാതെ സിനഗോഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ഒപ്പം ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ എന്നീ മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാനും അവയെപ്പറ്റി കൂടുതല്‍ പഠിക്കാനും മാലേകര്‍ സമയം കണ്ടെത്തിയിരുന്നു. ഹിന്ദു ഗ്രന്ഥങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ സംസ്‌കൃതഭാഷയും അദ്ദേഹം പഠിച്ചു.
advertisement
1980കളിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് താമസം മാറിയത്. ആരോഗ്യ വകുപ്പിലായിരുന്നു അദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഇദ്ദേഹത്തിന് സര്‍ക്കാര്‍ വക ക്വാര്‍ട്ടേഴ്‌സും ലഭിച്ചിരുന്നു. എന്നാല്‍ സിനഗോഗിന്റെ അടുത്തുള്ള കോട്ടേജില്‍ താമസിക്കാന്‍ സിനഗോഗിന്റെ ഉന്നതാധികാരികള്‍ ഇദ്ദേഹത്തോട് അപേക്ഷിക്കുകയായിരുന്നു. 67 വര്‍ഷം പഴക്കമുള്ള സിനഗോഗാണിത്. അത് പരിപാലിക്കാനും അതിനോട് ചേര്‍ന്നുള്ള 100 വര്‍ഷം പഴക്കമുള്ള സെമിത്തേരി പരിരക്ഷിക്കാനും അദ്ദേഹത്തോട് സിനഗോഗ് അധികൃതർ അഭ്യര്‍ത്ഥിച്ചു.
advertisement
ജൂത പണ്ഡിതനില്‍ നിന്ന് അഭിഭാഷകനിലേക്ക്
വര്‍ഷങ്ങളോളം കേന്ദ്രസര്‍ക്കാരിന് കീഴിൽ ജോലി ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. ദേശീയ മനുഷ്യാവകാശ കമ്മീഷനിലും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എംഎന്‍ വെങ്കിടാചെല്ലയ്ക്ക് ഒപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെപ്യൂട്ടി രജിസ്ട്രാര്‍ (നിയമം) എന്ന നിലയിലാണ് മാലേകര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രവര്‍ത്തിച്ചത്.
”ജസ്റ്റിസ് വെങ്കിടാചെല്ലയ്യ എന്റെ റോള്‍മോഡലാണ്. അദ്ദേഹവും ഭാര്യയും മിക്കവാറും ദിവസങ്ങളില്‍ സിനഗോഗില്‍ വരുമായിരുന്നു. വെള്ളിയാഴ്ച വെകുന്നേരങ്ങളില്‍ ജോലി വേഗം അവസാനിപ്പിക്കാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിക്കുമായിരുന്നു. സിനഗോഗിലേക്ക് പെട്ടെന്ന് എത്താന്‍ വേണ്ടിയായിരുന്നു ഇത്,’ മാലേകര്‍ പറഞ്ഞു.
advertisement
അതേസമയം ഡോ. രാം മനോഹര്‍ ലോഹ്യ ആശുപത്രി, ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജ് എന്നിവയുടെ എത്തിക്‌സ് കമ്മിറ്റിയുടെ നിയമോപദേശകന്‍ എന്ന നിലയിലും മാലേകര്‍ പ്രവര്‍ത്തിച്ചിരുന്നു.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സിനഗോഗിന്റെ ഭരണകാര്യങ്ങളില്‍ മുഴുകുകയായിരുന്നു. അതിന് ശേഷം അദ്ദേഹം അഭിഭാഷകവൃത്തി ചെയ്തിട്ടില്ല.
വിപ്ലവകാരിയായ ജൂത പണ്ഡിതന്‍
ഇന്ത്യയില്‍ ജൂത ജനസംഖ്യ വളരെ കുറവാണ്. ഇത് സിനഗോഗിലെ പ്രാര്‍ത്ഥനകളെയും ബാധിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ സിനഗോഗില്‍ നടത്തുന്ന ശബ്ബത് എന്ന ചടങ്ങ് നടത്താന്‍ പത്ത് ജൂത പുരുഷന്‍മാരെയാണ് വേണ്ടിയിരുന്നത്. എന്നാല്‍ അത് നടക്കാതെ വന്നതോടെ ശബ്ബത്തിലേക്ക് സ്ത്രീകളെ കൂടി ഉള്‍പ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു.
advertisement
ജൂതവിഭാഗത്തിലെ യാഥാസ്ഥിതികരായ ചിലര്‍ മാലേകറിന്റെ ഈ തീരുമാനത്തെ എതിര്‍ത്തു. പലരും സിനഗോഗിലേക്ക് പിന്നീട് വരാതെയായി.
” സിനഗോഗില്‍ വരുന്നതും വരാത്തതും നിങ്ങളുടെ ഇഷ്ടമെന്നാണ് അന്ന് ഞാന്‍ അവരോട് പറഞ്ഞത്. വന്നാലും വന്നില്ലെങ്കിലും ഇവിടെ ഇങ്ങനയേ കാര്യങ്ങള്‍ നടക്കൂവെന്നും അവരോട് ഞാന്‍ പറഞ്ഞിരുന്നു,” മാലേകര്‍ പറഞ്ഞു.
കൂടാതെ വെള്ളിയാഴ്ചകളിലെ ശബ്ബത്തില്‍ പങ്കെടുക്കാന്‍ മറ്റ് മതസ്ഥരെയും അദ്ദേഹം ക്ഷണിച്ചിരുന്നു. എല്ലാ മതങ്ങളെക്കുറിച്ചും എല്ലാവരും പഠിച്ചിരിക്കണം. ഇഷ്ടമില്ലെങ്കില്‍ അതുമായി മുന്നോട്ട് പോകേണ്ടെന്ന് വെയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
പാര്‍ലമെന്റ് ഉദ്ഘാടനം
പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ വിശുദ്ധ ഗ്രന്ഥമായ തോറ പാരായണം ചെയ്യാനാണ് മാലേകറെ ക്ഷണിച്ചത്. അതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൂടാതെ ഭരണഘടനയെ ബഹുമാനിക്കാന്‍ ലഭിച്ചൊരു അവസരമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” ഒരു മതത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ഞാന്‍ പാര്‍ലമെന്റില്‍ എത്തിയത്. എന്നാല്‍ അതിലുപരി ഞാന്‍ ഇന്ത്യയിലെ ഒരു പൗരനാണ്. രാജ്യത്തെ ഭരണഘടനയേയും ജനാധിപത്യത്തെയും ആദരിച്ച ചടങ്ങായിരുന്നു അതെന്നും” മാലേകര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പങ്കെടുത്തത് ഇന്ത്യൻ പൗരനെന്ന നിലയിൽ'; ചടങ്ങിൽ തോറ പാരായണം ചെയ്ത ജൂതമത പണ്ഡിതൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement