Independence Day 2024 | 'മതേതര സിവില്‍ കോഡ് വേണം': സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

Last Updated:

യുവാക്കളിൽ വലിയ പ്രതീക്ഷയാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഉണ്ടായിരിക്കുന്നതെന്നും 2047ൽ വികസിത ഭാരതം മാത്രമാണ് മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി
നരേന്ദ്രമോദി
ലോകം രാജ്യത്തെ ഉറ്റുനോക്കുകയാണെന്നും രാജ്യത്തെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കണെമെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി.  78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
രാജ്യം ഒന്നാമത് എന്നാണ് കേന്ദ്രസർക്കാരിൻ്റെ മുദ്രാവാക്യം. രാജ്യത്തിൻ്റെ വളർച്ചയുടെ ബ്ളു പ്രിൻ്റാണ് സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ.യുവാക്കളിൽ വലിയ പ്രതീക്ഷയാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഉണ്ടായിരിക്കുന്നതെന്നും 2047ൽവികസിത ഭാരതം മാത്രമാണ് മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജലജീവൻ മിഷനിൽ 15 ലക്ഷം ഉപഭോക്താക്കളെ കൊണ്ടുവരാൻ കഴിഞ്ഞെന്നും രണ്ടരക്കോടി വീടുകളിലേക്ക് കൂടി വൈദ്യുതി എത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകൾക്ക് ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കാൻ കഴിഞ്ഞു. സൈന്യത്തിന്റെ പോരാട്ടം യുവാക്കൾക്ക് പ്രചോദനമായി എന്ന് പറഞ്ഞ പ്രധാനമന്ത്രി ദ്രൂതഗതിയുലുള്ള വളർച്ചയാണ് യുവാക്കൾ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
advertisement
കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും ഉയിർത്തെണീറ്റ ആദ്യ രാജ്യം ഇന്ത്യയാണ്. ജോലിയുള്ള സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നൽകി. കുട്ടികളെ വിദേശത്തയച്ച് വിദ്യാഭ്യാസം നൽകാൻ മധ്യവർഗ രക്ഷിതാക്കൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ട്. അതിനാൽ വിദേശ നിലവാരത്തിലുള്ള പഠനം ഇന്ത്യയിൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി പ്രസ്തുത രംഗത്ത് കൂടുതൽ സ്റ്റാർട്ട് അപ്പുകൾ വളർന്നു വരികയാണെന്നും പറഞ്ഞു. പുതിയ നിയമ സംഹിത നിയമ വ്യവസ്ഥയുടെ അന്തസുയർത്തി. ചെറിയ കാര്യങ്ങൾക്ക് പോലും ജയിലിലിടുന്ന അുവസ്ഥയ്ക്ക് മാറ്റമുണ്ടായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളൽ മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
advertisement
ശാസ്ത്ര രംഗത്തെ ഗവേഷണങ്ങൾക്കായി ഒരു ലക്ഷം കോടി രൂപയാണ് നീക്കുവെച്ചിരിക്കുന്നത്. 7500 സീറ്റുകളാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വർദ്ധിപ്പിച്ചത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും രാജ്യത്തിൻ്റെ സുരക്ഷയിൽ യാതൊരുവിധ വിട്ടുവിഴ്ചയും നടത്തില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഒളിംപിക്സിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ കായിക താരങ്ങളെയും പ്രധാനമന്ത്രി പ്രസംഗത്തിൽ  അഭിനന്ദിച്ചു
അതേസമയം ചിലർക്ക് രാജ്യത്തിന്റെ വളർച്ച ദഹിക്കുന്നില്ലെന്നും. വികൃത മനസുകളിൽ വളർച്ചയുണ്ടാകില്ലെന്നും. രാജ്യത്തെ ഉപദ്രവിക്കുന്ന ഇത്തരത്തിലുള്ള ആൾക്കാരെ ജനം തിരിച്ചറിയണമെന്നും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Independence Day 2024 | 'മതേതര സിവില്‍ കോഡ് വേണം': സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement