നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Republic day Live എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം: സൈനികശക്തി വിളിച്ചോതി പരേഡ്

  Republic day Live: നിശ്ചല ദൃശ്യങ്ങളിൽ ഇത്തവണയും കേരളത്തിന്റെ പങ്കാളിത്തമില്ല

 • News18
 • | January 26, 2020, 12:00 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  11:54 (IST)

  കൊൽക്കത്തയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

  11:52 (IST)

  കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിൽ സർക്കാരിന്‌‍റെ 'ഗ്രാമങ്ങളിലേക്കുള്ള മടങ്ങിവരവ്' പദ്ധതി ആസ്പദമാക്കിയായിരുന്നു ജമ്മു കാശ്മീരിന്റെ ടാബ്ലോ

  11:50 (IST)

  കുളുവിലെ ദുസഹറ ഉത്സവത്തെ അനുസ്മരിപ്പിച്ച് ഹിമാചൽ പ്രദേശിന്റെ ടാബ്ലോ. സംസ്ഥാനത്തെ ആദിവാസി മ്യൂസിയത്തെ പുനരാവിഷ്കരിച്ചു കൊണ്ടായിരുന്നു മധ്യപ്രദേശിന്റെ നിശ്ചല ദൃശ്യം

  11:49 (IST)

  ലിംഗരാജ ക്ഷേത്രത്തിലെ രഥയാത്രയെ ഓർമിപ്പിച്ച് ഒഡീഷയിൽ നിന്നുള്ള ടാബ്ലോ

  11:41 (IST)

  കർണാടക, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ

  10:50 (IST)

  71-ാം റിപ്പബ്കിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയർത്തുന്നു

  10:48 (IST)

  ക്യാപ്റ്റൻ താനിയ ഷെർജിലിന്റെ നേതൃത്വത്തിൽ  നടന്ന പരേഡ് മാർച്ച്

  10:47 (IST)

  സിഖ് റെജിമെൻര് നടത്തിയ പരേഡിലെ ദൃശ്യങ്ങൾ

  10:46 (IST)
  10:44 (IST)

  ബിഎസ്എഫ് സേന നടത്തിയ പരേഡ് 

  എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനം ആഘോഷ ചടങ്ങുകൾ അവിസ്മരണീയമാക്കി രാജ്യം. ഇന്ത്യയുടെ ശക്തിയും സംസ്കൃതിയും വിളിച്ചോതുന്ന പരേഡുകളാണ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ രാജ് പഥിൽ അരങ്ങേറിയത്. ഇന്ത്യയുടെ കരുത്തുറ്റ സൈനിക ശക്തികളുടെ പ്രകടനങ്ങളും ചടങ്ങിനെ ആകർഷകമാക്കി.

  ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസെനാരൊയായിരുന്നു മുഖ്യാതിഥി.