കാനഡയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരിന്റെ സഹായം തേടി കുടുംബം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഭക്ഷണ ശേഷം വീട്ടിൽ നിന്നിറങ്ങിയ ചിരാഗിനെ കാറിനുള്ളിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്
കാനഡയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ സോനിപത് സ്വദേശിയായ ചിരാഗ് ആൻ്റിൽ (24) ആണ് മരിച്ചത്. യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം ഇന്ത്യൻ സർക്കാരിൻ്റെ സഹായം തേടി. ഹരിയാനയിൽ സർക്കാർ ജീവനക്കാരനായി വിരമിച്ചയാളാണ് ചിരാഗിന്റെ അച്ഛൻ. ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ഭക്ഷണ ശേഷം വീട്ടിൽ നിന്നിറങ്ങിയ ചിരാഗിനെ കാറിനുള്ളിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സഹോദരൻ റോമിത് ആൻ്റിൽ പറഞ്ഞു.
ചിരാഗ് അടുത്തിടെ കാനഡയിൽ എംബിഎ പഠനം പൂർത്തിയാക്കിയിരുന്നു. വർക്ക് പെർമിറ്റ് ലഭിച്ച് ജോലി ചെയ്ത് വരികയായിരുന്നു. ”കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഞാൻ അവനോട് സംസാരിച്ചിരുന്നു. അവൻ സന്തോഷവാനായിരുന്നു. അവന് ആരോടും ശത്രുത ഇല്ലായിരുന്നു. ഞങ്ങൾക്ക് നീതി വേണം, എന്തിനാണ് അവനെ വെടിവെച്ച് കൊന്നതെന്ന് ഞങ്ങൾക്ക് അറിയണം ” റോമിത് പറഞ്ഞു. ചിരാഗ് വെടിയേറ്റ് മരിച്ചതായി കനേഡിയൻ പോലീസാണ് വിളിച്ച് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
"കനേഡിയൻ പോലീസിൽ നിന്നും ഞങ്ങൾക്ക് ഒരു ഇമെയിൽ ലഭിച്ചു. തങ്ങൾ അന്വേഷണം നടത്തി വരികയാണെന്നും ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ലെന്നും അവർ പറഞ്ഞതായി ”റോമിത് കൂട്ടിച്ചേർത്തു. ചിരാഗ് നിലവിൽ ഒരു മാൻപവർ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു. 2022ലാണ് ചിരാഗ് കാനഡയിലേക്ക് പോയത്. “മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മൃതദേഹം തിരികെ കൊണ്ടുവരാൻ എംബസിയും ഇന്ത്യാ ഗവൺമെൻ്റും സഹായിക്കണം ”ചിരാഗിന്റെ കുടുംബം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 15, 2024 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാനഡയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരിന്റെ സഹായം തേടി കുടുംബം