ഇന്ത്യക്കാരെല്ലാം വിനോദസഞ്ചാരത്തിന് വിദേശത്തേക്ക്; എന്നാൽ വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു തരാമെന്ന് കേന്ദ്രം

Last Updated:

കോവിഡ് മഹാമാരിക്കു ശേഷം വിദേശ ടൂറിസം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചു

വിദേശ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനായും സാഹസിക യാത്രകൾക്കായും പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. വിദേശ ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി മോദി സർക്കാർ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിക്കു ശേഷം വിദേശ ടൂറിസം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. പാസ്‌പോർട്ട് സേവനങ്ങളും വിസ-ഓൺ-അറൈവൽ സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെട്ടതും, രാജ്യത്ത് നിരധി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ളതും, കണക്റ്റിവിറ്റി വർധിച്ചതും, മധ്യവർഗ കുടുംബങ്ങളുടെ വരുമാനം വർധിച്ചതുമെല്ലാം ഇതിന് കാരണമായി.
ഹോങ്കോംഗിൽ ഉള്ളവർക്കു ‌തൊട്ടുപിന്നാലെ, ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും ആത്മവിശ്വാസമുള്ള വിനോദ സഞ്ചാരികളായി ഇന്ത്യക്കാരെയാണ് 2023-ൽ Booking.com നടത്തിയ സർവേയിൽ തിരഞ്ഞെടുത്തത്. ഇതിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഹിച്ച പങ്ക് വലുതാണ്. കഴിഞ്ഞ പത്തു വർഷം ഇഷ്യൂ ചെയ്ത പാസ്‌പോർട്ടുകൾ പരിശോധിച്ചാൽ, 60 ലേറെ രാജ്യങ്ങൾ ഇന്ത്യക്കാർക്ക് വിസ-ഫ്രീ വിസ ഓൺ അറൈവൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നു മനസിലാകും. മലേഷ്യയും കെനിയയും ആണ് ഇന്ത്യക്കാർക്ക് വിസ-ഫ്രീ വിസ ഓൺ അറൈവൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയ ഏറ്റവും പുതിയ രാജ്യങ്ങൾ.
advertisement
കഴിഞ്ഞ ഒരു വർഷത്തിനിടെ, രാജ്യത്തെ പാസ്പോർട്ട് ഓഫീസുകളും വിദേശത്തുള്ള ഓഫീസുകളും വഴി, ഇന്ത്യ 1.5 കോടിയിലധികം പാസ്‌പോർട്ടും അനുബന്ധ യാത്രാ രേഖകളുമാണ് വിതരണം ചെയ്തത്. ഇത് എക്കാലത്തെയും ഉയർന്ന റെക്കോർഡ് ആണ്. 2022 നെ അപേക്ഷിച്ച് 16 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന് പാസ്പോർട്ട്, വിസ ആൻഡ് ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് കോൺസുലർ (Consular, Passport, Visa & Overseas Indian Affairs) മുക്തേഷ് പർദേശി ന്യൂസ് 18 നോട് പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടെ, 10 കോടി പാസ്‌പോർട്ടുകളാണ് രാജ്യം വിതരണം ചെയ്തത്. 2015-ൽ, പാസ്‌പോർട്ട് ഇഷ്യൂ ചെയ്യാൻ എടുക്കുന്ന ശരാശരി സമയം ഏകദേശം 21 ദിവസം ആയിരുന്നുവെങ്കിൽ 2022-ൽ അത് 6 ദിവസമായി കുറഞ്ഞു.
advertisement
ഈ മേഖല കൂടുതൽ ഡിജിറ്റൽവത്കരിച്ചതും നടപടിക്രമങ്ങൾ കൂടിതൽ വേ​ഗത്തിലാകാൻ കാരണമായി. 2014 ൽ 91 ലക്ഷം പാസ്‌പോർട്ടുകളാണ് വിതരണം ചെയ്തത്. പിന്നീടങ്ങോട്ട് കോവിഡ് മഹാമാരിയുടെ സമയം വരെ ഇക്കാര്യത്തിൽ വർധനവ് ഉണ്ടായി. 2015 മുതൽ ഇത് ഒരു കോടി കവിഞ്ഞു. എന്നാൽ കോവിഡിന്റെ വരവോടെ, 2020 ലും 2021 ലും ഇഷ്യൂ ചെയ്യുന്ന പാസ്പോർട്ടുകളുടെ എണ്ണം കുറഞ്ഞു. 2020 ൽ 64 ലക്ഷവും 2021 ൽ 85 ലക്ഷവും പാസ്‌പോർട്ടുകളാണ് വിതരണം ചെയ്തത്. എന്നാൽ, 2022 ൽ, രാജ്യം 1.29 കോടി പുതിയ പാസ്‌പോർട്ടുകൾ വിതരണം ചെയ്ത് ഇക്കാര്യത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തി.
advertisement
2014 നു ശേഷം, രാജ്യത്ത് പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ഓഫീസുകളുടെ എണ്ണവും വർധിച്ചു എന്ന കാര്യവും ഇവിടെ എടുത്തു പറയേണ്ടതാണ്. 2014ൽ രാജ്യത്ത് 153 പാസ്‌പോർട്ട് ഓഫീസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇന്ന് അത് 521 ആയി. 543 നിയോജകമണ്ഡലങ്ങളിലും പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. പാസ്‌പോർട്ട് സേവാ പ്രോഗ്രാം 2.0 വഴി, ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാനുള്ള ശ്രമത്തിലുമാണ് ഇന്ത്യ.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യക്കാരെല്ലാം വിനോദസഞ്ചാരത്തിന് വിദേശത്തേക്ക്; എന്നാൽ വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു തരാമെന്ന് കേന്ദ്രം
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement