ഇന്റർഫേസ് /വാർത്ത /India / ആഗോളതലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മെച്ചപ്പെട്ടതായി ന്യൂസ്18 സർവേ

ആഗോളതലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മെച്ചപ്പെട്ടതായി ന്യൂസ്18 സർവേ

2014 മുതലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത അഭൂതപൂർവമാണെന്ന് രാജ്യത്തെ ഒരു പ്രധാന വിഭാഗം വിശ്വസിക്കുന്നതായും സർവേയിൽ വ്യക്തമായി.

2014 മുതലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത അഭൂതപൂർവമാണെന്ന് രാജ്യത്തെ ഒരു പ്രധാന വിഭാഗം വിശ്വസിക്കുന്നതായും സർവേയിൽ വ്യക്തമായി.

2014 മുതലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത അഭൂതപൂർവമാണെന്ന് രാജ്യത്തെ ഒരു പ്രധാന വിഭാഗം വിശ്വസിക്കുന്നതായും സർവേയിൽ വ്യക്തമായി.

  • Share this:

കഴിഞ്ഞ പത്തുവർഷത്തിനിടെ ലോകമെമ്പാടും ഇന്ത്യയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ന്യൂസ്18 സർവേ. രാജ്യത്തിന്റെ വ്യവസായ-വാണിജ്യമേഖല ഗണ്യമായ പുരോഗതി കൈവരിച്ചതായും, ന്യൂസ് 18 നടത്തിയ ഒരു ഓൺലൈൻ വോട്ടെടുപ്പിൽ വ്യക്തമായി.

ന്യൂസ് 18 ന്റെ റൈസിംഗ് ഇന്ത്യ ഉച്ചകോടിക്ക് മുന്നോടിയായാണ് സർവേനടത്തിയത്.  2014 മുതലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത അഭൂതപൂർവമാണെന്ന് രാജ്യത്തെ ഒരു പ്രധാന വിഭാഗം വിശ്വസിക്കുന്നതായും സർവേയിൽ വ്യക്തമായി.

ഇൻസ്റ്റാഗ്രാമിൽ, പ്രതികരിച്ചവരിൽ 75 ശതമാനം പേരും കഴിഞ്ഞ പത്ത് വർഷത്തിൽ ലോകമെമ്പാടും ഇന്ത്യയെക്കുറിച്ചുള്ള ധാരണ “വൻതോതിൽ” മെച്ചപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ 25 ശതമാനം പേർ “പ്രതിച്ഛായ തകർന്നു” എന്നാണ് പ്രതികരിച്ചത്. ട്വിറ്ററിൽ, പ്രതികരിച്ചവരിൽ 69.80 ശതമാനം പേർ രാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നല്ലരീതിയിൽ മാറിയെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ 30.20 ശതമാനം പേർ “ഇത് താഴേക്ക് പോയി” എന്നാണ് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലെ ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ച 58 ശതമാനം പേർ “കാര്യമായി മെച്ചപ്പെട്ടു” എന്നും 28 ശതമാനം പേർ “ഇല്ല” എന്നും 14 ശതമാനം പേർ “ചുവപ്പ് നാടകളിലാണ്” എന്നും പറഞ്ഞു. ട്വിറ്ററിൽ യഥാക്രമം 67.20 ശതമാനം പേർ ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടെന്നും, 26.60 ശതമാനം പേർ ഇല്ലെന്നും അഭിപ്രായപ്പെട്ടു.

2014 മുതലുള്ള അടിസ്ഥാന സൌകര്യ വികസനത്തിന്‍റെ വേഗത അഭൂതപൂർവമായതാണോ എന്നതിനെക്കുറിച്ചുള്ള മൂന്നാമത്തെ ചോദ്യത്തിലേക്ക് വരുമ്പോൾ, ഇൻസ്റ്റാഗ്രാം പ്രതികരിച്ച 85 ശതമാനം പേർ അതെ എന്നാണ് അഭിപ്രായപ്പെട്ടത്. 15 ശതമാനം പേർ ഇല്ല എന്ന് പറഞ്ഞു. ട്വിറ്ററിൽ പ്രതികരിച്ച 70.60 ശതമാനം പേർ അതെ എന്ന് വോട്ട് ചെയ്തു, 29.40 ശതമാനം പേർ അനുകൂലിച്ചില്ല.

ന്യൂസ് 18-ന്റെ റൈസിംഗ് ഇന്ത്യ – വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും സംവാദങ്ങളും ഉൾപ്പടെയാണ് സംഘടിപ്പിച്ചത്. മാർച്ച് 29, 30 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടി ‘ദ ഹീറോസ് ഓഫ് റൈസിംഗ് ഇന്ത്യ’ എന്ന വിഷയത്തിൽ ‘അസാധാരണമായ സാമൂഹിക സ്വാധീനം’ ഉണ്ടാക്കിയ ‘സാധാരണ ജനങ്ങളുടെ’ ശ്രദ്ധേയമായ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്തു.

RIL, ഡിജിറ്റൽ പാർട്ണർ ഹാവെൽസ്, സോഷ്യൽ ഇന്നൊവേഷൻ പാർട്ണർ M3M ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ഹിന്ദുസ്ഥാൻ ടൈംസിന്റെ പങ്കാളിത്തത്തോടെ പൂനവല്ല ഫിൻകോർപ്പ് അവതരിപ്പിച്ച പരിപാടിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. രാഷ്ട്രീയം, കായികം, വിനോദം കോർപ്പറേറ്റ് തുടങ്ങിയ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുത്തു.

First published:

Tags: News 18, Rising India, Rising India 2023