Bihar Politics | ജെഡിയു എംഎൽഎമാർ നിതീഷ് കുമാറിന്‍റെ വസതിയിൽ; രാജി ഇന്ന് ഉണ്ടായേക്കും

Last Updated:

നിതീഷ് കുമാർ ഇന്ന് രാജിവച്ച്, എൻഡിഎയ്ക്കൊപ്പം ചേർന്ന് പുതിയ സർക്കാർ രുപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ

നിതീഷ് കുമാർ
നിതീഷ് കുമാർ
പാട്ന: ബിഹാർ രാഷ്ട്രീയത്തിൽ അവ്യക്തത തുടരുന്നതിനിടെ ജെഡിയുവിന്റെ നിർണ്ണായക നിയമസഭാ കക്ഷി യോഗം ഇന്ന് പട്നയിൽ ചേരും. ജെഡിയു എംഎൽഎമാർ നിതീഷ് കുമാറിന്‍റെ വസതിയിൽ എത്തിയിട്ടുണ്ട്. എംഎൽഎമാരെ അഭിസംബോധന ചെയ്തശേഷം നിതീഷ് കുമാർ രാജിപ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്. നിതീഷ് കുമാർ ഇന്ന് രാജിവച്ച്, എൻഡിഎയ്ക്കൊപ്പം ചേർന്ന് പുതിയ സർക്കാർ രുപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം നിതീഷിന്റ തിരിച്ചു വരവിന് ബിജെപി ദേശീയ നേതൃത്വം മുൻ കൈയ്യെടുത്ത് പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ജെഡിയുവിലെ ഒരു വിഭാഗത്തിന് മഹാസഖ്യം വിടാൻ താത്പര്യമില്ല. 12 ലധികം എംഎൽഎമാർ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തില്ല എന്നാണ് വിവരം. ഇന്ന് ചേരുന്ന യോഗത്തിൽ അവരെ എത്തിക്കാൻ തീവ്ര ശ്രമങ്ങൾ നടക്കുന്നതായാണ് വിവരം. അല്ലാത്ത പക്ഷം, ആർജെഡി മന്ത്രിമാരെ പുറത്താക്കി, ആർജെഡി അംഗമായ സ്പീക്കർ അവദ് ബീഹാറി ചൗധരിക്കെതിരെ അവിശ്വാസം കൊണ്ടുവരാനാണ് ജെഡിയു നീക്കം.
advertisement
ബിജെപിയുടെ പിന്തുണക്കത്ത് ഇതിനകം തന്നെ തയ്യാറാണ്. സുശീൽ കുമാർ മോദിയെ ഉപമുഖ്യമന്ത്രിയാക്കണം എന്ന ഉപാധി നിതീഷ് ബിജെപിക്ക് മുന്നിൽ വച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇന്ന് പട്നയിലെത്തും. ഇന്നലെ വൈകിട്ട് വിവിധ പാർട്ടികൾ യോഗങ്ങൾ ചേർന്നു. ലോക് ജൻശക്തി പാർട്ടി- പാസ്വാൻ വിഭാഗം നേതാവ് ചിരാഗ് പാസ്വാൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ ബിജെപിയുടെ കോർ കമ്മിറ്റിയും ഇന്നലെ അടിയന്തരമായി ചേർന്നിരുന്നു.
ജിതിൻ റാം മാഞ്ചിയുടെ അധ്യക്ഷതയിൽ ഹിന്ദുസ്ഥാൻ ആവാം മോർച്ച നേതാക്കളും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ലാലു പ്രസാദ് യാദവിന്റെ വസതിയിലായിരുന്നു RJDയുടെ യോഗം. ബിഹാറിൽ കളി അവസാനിച്ചിട്ടില്ലെന്നായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Politics | ജെഡിയു എംഎൽഎമാർ നിതീഷ് കുമാറിന്‍റെ വസതിയിൽ; രാജി ഇന്ന് ഉണ്ടായേക്കും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement