മനോഹർ പരീക്കറിന് ആദാരാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

Last Updated:

പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാൻ ഗോവയിലെത്തും

പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. സംസ്കാരം വൈകിട്ട് അഞ്ചുമണിക്ക് ഗോവ തലസ്ഥാനമായ പനജിയിൽ നടക്കും. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപ യാത്രയായി ബിജെപി സംസ്ഥാന ഓഫീസിൽ എത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിലാപ യാത്രയിൽ അണിനിരന്നത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാൻ ഗോവയിലെത്തും.
മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന പരീക്കർ 2014 മുതൽ 2017 വരെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ആയിരുന്നു. പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടര്‍ന്ന് 2018 ഫെബ്രുവരിയിലാണ് പരീക്കറെ ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈ, ഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. നിലവില്‍ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. മുന്‍ പ്രതിരോധ മന്ത്രി കൂടിയായ മനോഹര്‍ പരീക്കറുടെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കൂടുതല്‍ വഷളായത്. പുതിയ സാഹചര്യത്തില്‍ ഗോവ എം.എല്‍.എമാരുടെയും കോര്‍ കമ്മിറ്റി അംഗങ്ങളുടെയും യോഗം ബിജെപി വിളിച്ചുചേര്‍ത്തിരുന്നു.
advertisement
ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തില്‍ 1955 ഡിസംബര്‍ 13നായിരുന്നു മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കര്‍ എന്ന മനോഹര്‍ പരീക്കര്‍ ജനിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്ന മനോഹര്‍ പരീക്കര്‍ വിദ്യാഭ്യാസകാലം മുതല്‍ക്കേ ആര്‍.എസ്.എസിലും മറ്റും സജീവമായിരുന്നു. പിന്നീട് മുംബൈ ഐഐടിയില്‍നിന്ന് ബിരുദം നേടി. മെറ്റല്ലര്‍ജിക്കല്‍ എഞ്ചിനിയറിങിലാണ് അദ്ദേഹം ബിരുദം നേടിയത്.
ഐഐടി ബിരുദത്തിനുശേഷം അദ്ദേഹം ഇഷ്ടപ്പെട്ടതുപോലെ ആര്‍.എസ്.എസിലേക്കും രാഷ്ട്രീയത്തിലേക്കും മടങ്ങിയെത്തി.ബിജെപിയില്‍ സജീവമായ പരീക്കര്‍ 1994ല്‍ ഗോവയില്‍ എംഎല്‍എ ആയി. രാജ്യത്ത് എം.എല്‍.എ ആകുന്ന ആദ്യ ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായി അദ്ദേഹം മാറി.
advertisement
മനോഹര്‍ പരീക്കര്‍ മൂന്ന് തവണയാണ് ഗോവ മുഖ്യമന്ത്രിയായത് (2000-05, 2012-14, 2017-2019) . 1999ല്‍ മനോഹര്‍ പരീക്കര്‍ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. പിന്നീട് 2000 മുതല്‍ 2005 വരെയുള്ള കാലയളവിലാണ് ആദ്യമായി പരീക്കര്‍ മുഖ്യമന്ത്രിയാകുന്നത്. ഒരു ടേം പ്രതിപക്ഷ നേതാവായി വീണ്ടും ഇരുന്നതിന് ശേഷം 2012ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. പിന്നീട് നരേന്ദ്രമോദി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരിക്കെയാണ് 2017ല്‍ അദ്ദേഹം വീണ്ടും ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ ദേശീയ നേതൃത്വം പ്രത്യേക ദൌത്യം നല്‍കി പരീക്കറെ ഗോവയിലേക്ക് അയയ്ക്കുകയായിരുന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഒരു രാത്രി വെളുത്തപ്പോള്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി. ഗോവയുടെ മുഖ്യമന്ത്രിയെന്ന നിലയില്‍ മൂന്നാം ഊഴമായിരുന്നു ഇത്.
advertisement
2014-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു. ഗുരുതരമായ അസുഖം ബാധിച്ചപ്പോഴും പാര്‍ട്ടി വേദികളിലും പൊതുവേദികളിലും സജീവ സാന്നിദ്ധ്യമായിരുന്നു മനോഹര്‍ പരീക്കര്‍. എതിരാളികള്‍ പോലും ഏറെ ബഹുമാനിച്ചിരുന്ന പരീക്കറുടെ നിര്യാണം ഗോവയ്ക്കും ബിജെപിക്കും കനത്ത നഷ്ടമാണ്.
ഭാര്യ മേധ നേരത്തെ മരിച്ചു. രണ്ടു പുത്രന്മാരുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
മനോഹർ പരീക്കറിന് ആദാരാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement