HOME /NEWS /India / Lavalin Case | ലാവലിൻ കേസ് പഴയ വീണ്ടും പഴയ ബഞ്ച് പരിഗണിക്കും; തിരിച്ചയച്ച് ജസ്റ്റിസ് യു.യു ലളിത്

Lavalin Case | ലാവലിൻ കേസ് പഴയ വീണ്ടും പഴയ ബഞ്ച് പരിഗണിക്കും; തിരിച്ചയച്ച് ജസ്റ്റിസ് യു.യു ലളിത്

News18 Malayalam

News18 Malayalam

ജസ്റ്റിസുമാരായ യു.യു ലളിത്, സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന് മുന്നിലാണ് ഇന്ന് കേസെത്തിയത്.

  • Share this:

    ന്യൂഡൽഹി: ലാവലിൻ അഴിമതി കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ച് ജസ്റ്റിസ് യു.യു ലളിത്. ഇന്ന് ലിസ്റ്റ് ചെയ്തിരുന്ന കേസ് നേരത്തെ കേസ് പരിഗണിച്ചിരുന്ന എൻ.വി രമണയുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യാൻ മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസുമാരായ യു.യു ലളിത്,  സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന് മുന്നിലാണ് ഇന്ന് കേസെത്തിയത്.

    മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരിരങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

    തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ വാദിക്കുന്നത്. സിബിഐ പ്രത്യേക കോടതി പിണറായി ഉൾപ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചത്.  ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിൽ നിന്നും കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. അതാണ് വീണ്ടും രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുന്നത്.

    ലളിതിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ വി.ഗിരി കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടുകയായിരുന്നു. സി.ബി.ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാൻ ഹാജരായി

    First published:

    Tags: Chief minister pinarayi, Lavlin case, US Supreme Court