മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 61 ശതമാനത്തിലധികം പോളിങ്; കൂടുതൽ അസം, കുറവ് മഹാരാഷ്ട്രയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി.
ന്യൂഡല്‍ഹി: ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. പത്തുസംസ്ഥാനത്തും ഒരു കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഒമ്പത് മണിവരെയുള്ള കണക്കനുസരിച്ച് 61.55 ശതമാനമാണ് പോളിങ്.
ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് അസമിൽ (75.53), കുറവ് മഹാരാഷ്ട്രയിൽ (55.54) ബിഹാര്‍ 56.55, ഛത്തീസ്ഗഢ് 67.49, ഗോവ 74.47, ഗുജറാത്ത് 56.98, കര്‍ണാടക 68.85, മധ്യപ്രദേശ് 64.02, ഉത്തര്‍പ്രദേശ് 57.34, പശ്ചിമബംഗാള്‍ 73.93, കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു 65.23 എന്നിങ്ങനെയാണ് ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരമുള്ള പോളിങ് ശതമാനം.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിൽ ഒന്നാം ഘട്ടത്തിൽ (ഏപ്രിൽ 19) 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ (ഏപ്രിൽ 26) 66.71 ശതമാനവും പോളിങ് രേഖപ്പെടുത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 07, 2024 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 61 ശതമാനത്തിലധികം പോളിങ്; കൂടുതൽ അസം, കുറവ് മഹാരാഷ്ട്രയിൽ