എട്ടാം വർഷവും മുടക്കിയില്ല; ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജസ്‌ന ഗുരുവായൂരെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്‌ന കൃഷ്ണന്റെ ചിത്രവുമായെത്തിയത്
ഗുരുവായൂർ: പതിവ് മുടക്കാതെ ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്‌ന കൃഷ്ണന്റെ ചിത്രവുമായെത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന സലീം. വിഷുവിനും ജസ്‌ന താൻ വരച്ച കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെ ഭഗവാനെ കാണാനായി എത്തിയിരുന്നു.
ജസ്ന സ്ഥിരമായി ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ മാത്രമാണ് വരയ്ക്കാറുള്ളത്. അതേസമയം അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിൽ പ്രത്യേക പൂജയും വഴിപാടുകളും ഉണ്ടായിരിക്കും. തിരക്ക് കുറയ്ക്കുന്നതിന് ദർശന ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും.
മുതിർന്ന പൗരന്മാർ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും.മുപ്പതിനായിരം പേർക്ക് ക്ഷേത്രത്തിൽ പിറന്നാൾ സദ്യയും നൽകും. അതേസമയം ചരിത്രത്തിൽ ആദ്യമായി ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ബാലകൃഷ്ണൻ എന്ന മോഴ ആന ഇന്ന് ശിരസിലേറ്റും.
advertisement
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാൽ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട്.ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾ സംഘടിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2022 8:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എട്ടാം വർഷവും മുടക്കിയില്ല; ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജസ്‌ന ഗുരുവായൂരെത്തി