പ്രായം നാലര മാസം; ഡോണ അകത്താക്കിയത് ഒരിഞ്ച് നീളമുള്ള 123 ആണികൾ
- Published by:user_49
- news18-malayalam
Last Updated:
ഒരു ഇഞ്ച് നീളമുള്ള 123 സ്ക്രൂകളാണ് ഡോണ എന്ന നായ കഴിച്ചത്
ഡോണ എന്ന നാലര മാസം പ്രായമുള്ള നായ ജീവിതത്തിലേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് ഉടമസ്ഥൻ. ഒരു ഇഞ്ച് നീളമുള്ള 123 സ്ക്രൂകൾ കഴിച്ച ഡോണ രക്ഷപ്പെടുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല.

ജൂൺ ഒൻപതിന് ഉച്ചകഴിഞ്ഞ്, ജോർഹത്തിലെ കെണ്ടുഗുരിയിലാണ് സംഭവം. ഡോണയോടൊപ്പം സമയം ചെലവഴിച്ച പ്രയാഷ് ബറുവ ടെറസിന് മുകളിലേക്ക് കയറി. ഏതാനും മണിക്കൂറുകൾക്ക് ശേഷം ടെറസിൽ നിന്നും ഇറങ്ങിയപ്പോൾ നിലത്ത് ഒരു സ്ക്രൂ കണ്ടെത്തി. തുടർന്ന് മേശപ്പുറത്തുണ്ടായിരുന്ന സ്ക്രൂകളുടെ പാക്കറ്റിനായി തിരച്ചിലും തുടങ്ങി.

സ്ക്രൂകൾ എവിടെയാണെന്ന് മനസിലാക്കാൻ അദ്ദേഹത്തിന് പിന്നെ അധികം സമയമെടുത്തില്ല. 'ഡോണയുടെ അടിവയറ്റിലെ മൂർച്ചയുള്ള സ്ക്രൂകൾ തൊടുമ്പോൾ അനുഭവപ്പെടുമായിരുന്നു. ഡോണയുടെ വയറ്റിൽ അമർത്തിയപ്പോൾ അവൾ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു', പ്രയാഷ് പറഞ്ഞു.
advertisement
TRENDING:'എന്തു പറയാനാണ്, എങ്ങനെ പറയാതിരിക്കും, ഇതാണ് എന്റെയൊരു അവസ്ഥ'; ക്ഷേത്രം തുറന്നതിൽ മുഖ്യമന്ത്രി[NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം; 63 പേർക്ക് രോഗമുക്തി [NEWS]ജിം ബോഡി വിത്ത് നോ താടി; താടിയില്ലാത്ത പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് [NEWS]
പ്രയാഷിന്റെ വളർത്തുമൃഗങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ നായയായിരുന്നു ഡോണ. ഡോണക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനാൽ നായയെ പരിപാലിക്കുന്ന വെറ്റിനറി ഡോക്ടർ പി സി സിൻഹയുടെ അടുത്തേക്ക് കൊണ്ടുപോയി. അടിവയറ്റിലെ എക്സ്-റേയിൽ എല്ലാം തെളിഞ്ഞു. മൂർച്ചയുള്ളതും കൂർത്തതുമായ സ്ക്രൂ നായയുടെ അടിവയറ്റിലും കുടലിലും എല്ലാം ഉണ്ടായിരുന്നു. വെറ്റിനറി കോളേജിന്റെ വെറ്റ് ടീം നിരവധി മണിക്കൂറുകളെടുത്താണ് ഡോണയിൽ നിന്ന് 123 സ്ക്രൂകൾ പുറത്തെടുത്തത്.
advertisement

ഡോണ ഇപ്പോൾ സുഖമായിരിക്കുന്നു. ഭക്ഷണം കഴിക്കാൻ ഇപ്പോൾ അനുവാദമില്ല. ഇന്ന് രാവിലെ ഡോണ എന്നോടൊപ്പം ഓടാൻ വന്നിരുന്നു, പഴയപോലെ ആകാൻ കുറച്ച് സമയം വേണ്ടിവരും, പ്രയാഷ് ബറുവ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 11, 2020 11:20 PM IST