ഗർഭിണിയായ ഭാര്യയെ പരീക്ഷാകേന്ദ്രത്തിലെത്തിക്കാൻ 1300 കിമീ ദൂരം സ്കൂട്ടറോടിച്ച് യുവാവ്

തനിക്ക് പഠിക്കാൻ കഴിയാത്ത സങ്കടം ഉള്ളിൽ സൂക്ഷിച്ചിരുന്ന മാഞ്ചി ഭാര്യയെ അധ്യാപികയാക്കണമെന്ന ദൃഢനിശ്ചയത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതാണ് കിലോമീറ്ററുകൾ നീണ്ട സാഹസിക യാത്രയ്ക്ക് ഇയാലെ പ്രേരിപ്പിച്ചതും

News18 Malayalam | news18-malayalam
Updated: September 4, 2020, 9:57 PM IST
ഗർഭിണിയായ ഭാര്യയെ പരീക്ഷാകേന്ദ്രത്തിലെത്തിക്കാൻ 1300 കിമീ ദൂരം സ്കൂട്ടറോടിച്ച് യുവാവ്
പ്രതീകാത്മ ചിത്രം
  • Share this:
ഏഴ് മാസം ഗർഭിണിയായ ഭാര്യയുമായി ഝാർഖണ്ഡില്‍ നിന്നും മധ്യപ്രദേശിലേക്ക് സ്കൂട്ടറിൽ സഞ്ചരിച്ച് യുവാവ്. ഭാര്യയുടെ പരീക്ഷയ്ക്കായാണ് 1300 കിലോമീറ്റർ ദൂരം താണ്ടി ദമ്പതികളുടെ ഈ സാഹസിക യാത്ര. ഝാർഖണ്ഡ്-ബംഗ്ലാദേശ് അതിർത്തി ഗ്രാമമായ ഗോഡ സ്വദേശികളായ ധനഞ്ജയ് കുമാർ മാഞ്ചിയും ഭാര്യ സോണി ഹേമ്പ്രമനുമാണ് മഴയും വെയിലും എന്തിന് പ്രളയം പോലും അതിജീവിച്ച് ഗ്വാളിയാറില്‍ ഡിപ്ലോമ ഇൻ എലമെന്‍ററി എഡ്യുക്കേഷൻ (DElEd) പരീക്ഷ കേന്ദ്രത്തിലെത്തിയത്.

Also Read-പത്തു വർഷത്തിനിടെ എട്ട് വിവാഹം; വയോധികരെ വിവാഹം ചെയ്ത് പണവും സ്വർണ്ണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ്

എട്ടാം ക്ലാസ് വരെ പഠിച്ച് മാഞ്ചിക്ക് ഭാര്യയെ അധ്യാപികയാക്കണമെന്നായിരുന്നു ആഗ്രഹം. ഒരു കാന്‍റീനില്‍ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടമായി കഴിഞ്ഞ കുറച്ചു മാസങ്ങളായി വെറുതെയിരിക്കുകയാണ്. തനിക്ക് പഠിക്കാൻ കഴിയാത്ത സങ്കടം ഉള്ളിൽ സൂക്ഷിച്ചിരുന്ന മാഞ്ചി ഭാര്യയെ അധ്യാപികയാക്കണമെന്ന ദൃഢനിശ്ചയത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതാണ് കിലോമീറ്ററുകൾ നീണ്ട സാഹസിക യാത്രയ്ക്ക് ഇയാലെ പ്രേരിപ്പിച്ചതും. പണമില്ലാത്തതിനാൽ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങൾ വിറ്റായിരുന്നു പെട്രോളിനും വഴിച്ചിലവിനുമുള്ള പണം കണ്ടെത്തിയത്.

Also Read-ദയാവധത്തിന് അനുമതി നിഷേധിച്ചു; ‌ഭക്ഷണവും വെള്ളവും മരുന്നുകളും ഉപേക്ഷിച്ച് മരണത്തിന് തയ്യാറെടുത്ത് 57കാരൻ

പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് ബിഹാർ, യുപി അടക്കമുള്ള ജില്ലകൾ കടന്നാണ് ഇവര്‍ മധ്യപ്രദേശിലെ ഗ്വാളിയാറിലെത്തിയത്. ഏഴ് മാസം ഗർഭിണിയായ ഒരു യുവതിയുമൊത്തുള്ള യാത്ര എത്രമാത്രം പ്രയാസകരമാണെന്ന് ഇവർ പറയാതെ തന്നെ വ്യക്തം. കനത്ത മഴ ചിലയിടങ്ങളില്‍ വച്ച് യാത്ര മുടക്കിയെങ്കിലും ബീഹാറിൽ വില്ലനായത് പ്രളയമായിരുന്നു എന്നാണ് ധനഞ്ജയ് പറയുന്നത്. സോണിക്കായിരുന്നു കൂടുതൽ ബുദ്ധിമുട്ട്.

'ചില അവസരങ്ങളിൽ പാദങ്ങൾ അവിടെയുണ്ടെന്ന് പോലും അറിയാൻ സാധിച്ചിരുന്നില്ല. മുതുകിനും ഇടുപ്പിനും വയറിനുമൊക്കെ കടുത്ത വേദനയും പലപ്പോഴും അനുഭവിച്ചു'. എങ്കിലും ഭർത്താവിന്‍റെ നിശ്ചയദാർഢ്യം തനിക്ക് ആത്മവിശ്വാസം നൽകിയെന്നാണ് ഈ യുവതി പറയുന്നത്. ഭർത്താവിനെ വാനോളം പ്രശംസിക്കുന്ന ഇവർ അദ്ദേഹത്തിന്‍റെ ആഗ്ര‌ഹം പോലെ അധ്യാപികയാവുക എന്നതാണ് തന്‍റെ സ്വപ്നമെന്നും പറയുന്നു.
Published by: Asha Sulfiker
First published: September 4, 2020, 9:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading