'മണിപ്പൂർ വിഭജിക്കപ്പെട്ടിട്ടില്ല; ഇന്ത്യയുടെ ഭാഗം തന്നെ': രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ ഭാരത മാതാവിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു
ന്യൂഡല്‍ഹി: മണിപ്പൂർ വിഷയത്തെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ശക്തമായ വാക്ക് പോര്. മണിപ്പൂർ വിഭജിക്കപ്പെട്ടിട്ടില്ലെന്നും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും രാഹുൽ ഗാന്ധിക്ക് മറുപരടിയായി സ്മൃതി ഇറാനി പറഞ്ഞു. അതുകൊണ്ട് നിങ്ങള്‍ ഇന്ത്യയല്ലെന്നായിരുന്നു പ്രതിപക്ഷ സഖ്യത്തോടുള്ള സ്മൃതി ഇറാനിയുടെ പ്രതികരണം.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ ഭാരത മാതാവിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ‘കശ്മീരി പണ്ഡിറ്റായ ഗിരി ടിക്കു എന്ന യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത്. ഇത് ഒരു സിനിമയില്‍ കാണിച്ചപ്പോള്‍ അതൊരു പ്രൊപ്പഗൻഡയാണെന്നാണ് നിങ്ങള്‍ പറഞ്ഞത്. അതേ പാര്‍ട്ടിയാണ് ഇന്ന് നീതിയെ കുറിച്ച് സംസാരിക്കുന്നത്’- സ്മൃതി ഇറാനി.
രാജസ്ഥാനിലും പശ്ചിമബംഗാളിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴുണ്ടായ കശ്മീർ സംഘർഷങ്ങളും സിഖ് കലാപവും ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനിയുടെ പ്രതിരോധം.
advertisement
മണിപ്പൂരിൽ ഇന്ത്യയെ കൊലപ്പെടുത്തിയെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനേയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്.
മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു. താൻ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാൻ മോദി തയ്യാറാകണം. ഇന്ത്യയുടെ ശബ്ദമല്ലാതെ വേറെ ആരുടെ ശബ്ദമാണ് കേള്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 09, 2023 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മണിപ്പൂർ വിഭജിക്കപ്പെട്ടിട്ടില്ല; ഇന്ത്യയുടെ ഭാഗം തന്നെ': രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി


