Mann ki Baat | 'പാകിസ്ഥാൻ പരാജയപ്പെട്ട ദിവസം; ഞങ്ങൾക്ക് ഈ ദിനം ഒരിക്കലും മറക്കാനാകില്ല': മൻ കി ബാത്തിൽ പ്രധാനമന്ത്രി

Last Updated:

കൊറോണ വൈറസിന്റെ ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല. ഇത് പല മേഖലകളിലും അതിവേഗം പടരുകയാണെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി.

ന്യൂഡൽഹി: കർഗിൽ വിജയ് ദിവസിൽ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മാൻ കി ബാത്തിന്റെ 67-ാമത്തെ എപ്പിസോഡായിരുന്നു ഇന്നത്തേത്. ഇന്ത്യയെ സംബന്ധിച്ചടുത്തോളം കാർഗിൽ വിജയ് ദിവസിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും ഒരിക്കലും മറക്കാനാകാത്ത ദിനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
"ഈ ദിവസം ഞങ്ങൾ പാകിസ്ഥാനെ പരാജയപ്പെടുത്തി, ഈ ദിവസം ഞങ്ങൾക്ക് ഒരിക്കലും മറക്കാനാകില്ല. യുദ്ധം നടന്നത് ഒരു കാലത്തും ആർക്കും മറക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഇന്ത്യ പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത് എന്നാൽ അങ്ങനെയൊന്നുണ്ടായില്ല" -പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കോവിഡ് വ്യാപനത്തെ കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.  “നമ്മുടെ രാജ്യത്തെ കോവിഡ് വീണ്ടെടുക്കൽ നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണ്. മരണ നിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, പക്ഷേ കൊറോണ വൈറസിന്റെ ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല. ഇത് പല മേഖലകളിലും അതിവേഗം പടരുകയാണ്. അതിനാൽ ജനങ്ങൾ  ജാഗ്രത പാലിക്കേണ്ടതുണ്ട്. ”- പ്രധാനമന്ത്രി പറഞ്ഞു.
advertisement
TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്; വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു[NEWS]പാഞ്ഞടുത്ത് ജെസിബി; രക്ഷകനായെത്തി ബൊലെറോ: മരണമുഖത്ത് നിന്ന് രക്ഷപെട്ട ഞെട്ടലിൽ യുവാവ്[NEWS]
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും ദുരിതത്തിലായവരോടും പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രദേശിക ഭരണകൂടങ്ങളും പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
പ്രതിസന്ധികൾ തരണം ചെയ്ത് യുവതലമുറ മുൻനിരയിലേക്കെത്തുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.  “കായിക മേഖലയിലോ മറ്റ് മേഖലകളിലോ തിളങ്ങുന്ന ഭൂരിഭാഗം പേരും ഒന്നുകിൽ വലിയ നഗരങ്ങളിൽ നിന്നോ പ്രശസ്ത കുടുംബങ്ങളിൽ നിന്നോ അറിയപ്പെടുന്ന സ്കൂളുകളിൽ നിന്നോ കോളേജുകളിൽ നിന്നോ ഉള്ളവരായിരുന്നു. എന്നാൽ ഇന്ന് അത് മാറി.  ഗ്രാമങ്ങളിൽ നിന്നും ചെറിയ പട്ടണങ്ങളിൽ നിന്നും സാധാരണ കുടുംബങ്ങളിൽ നിന്നും യുവാക്കൾ ഉയരങ്ങൾ കീഴടക്കുകയാണ്. ഇവർ  പ്രതിസന്ധികൾക്കിടയിലും മുന്നേറുകയാണ്. അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട പരീക്ഷ ഫലങ്ങളിലും ഇത്തരമൊരു മുന്നേറ്റം വ്യക്തമാണ്" - പ്രധാനമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
Mann ki Baat | 'പാകിസ്ഥാൻ പരാജയപ്പെട്ട ദിവസം; ഞങ്ങൾക്ക് ഈ ദിനം ഒരിക്കലും മറക്കാനാകില്ല': മൻ കി ബാത്തിൽ പ്രധാനമന്ത്രി
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement