ഉത്തരാഖണ്ഡിൽ വൻ മേഘവിസ്ഫോടനം; ഹോം സ്റ്റേകളും ഹോട്ടലുകളും ഒലിച്ചുപോയി, നിരവധി പേരെ കാണാനില്ല
- Published by:ASHLI
- news18-malayalam
Last Updated:
ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്
ഉത്തരാഖണ്ഡിൽ വൻമേഘസ്ഫോടനത്തെ തുടർന്ന് മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും നാലു പേർ മരിച്ചു. നിരവധിപേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയാണ് സംഭവം.
ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഹർഷിലിലെ കരസേനയുടെ ക്യാമ്പിലേക്ക് ഇവിടെ നിന്നും കുറഞ്ഞത് നാല് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.
അതിനാൽ തന്നെ മണ്ണിടിച്ചിൽ ഉണ്ടായ ഉടനെ സൈന്യത്തിന്റെ 150 പേർ അടങ്ങുന്ന സംഘം 10 മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്.
പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം സംഭവം അതീവ വേദനാജനകമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു.
advertisement
കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാന സർക്കാരും ഹെൽപ്പ്‌ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. സഹായം തേടുന്നവർ 01374222126, 222722, 9456556431 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന് ഉത്തരകാശി ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
ഹരിദ്വാറിലെ ജില്ലാ അടിയന്തര ഓപ്പറേഷൻ സെന്റർ ദുരിതബാധിതർ 01374-222722, 7310913129, അല്ലെങ്കിൽ 7500737269 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ഡെറാഡൂണിലെ സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്ററിനെ 0135-2710334, 0135-2710335, 8218867005, അല്ലെങ്കിൽ 9058441404 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttarakhand (Uttaranchal)
First Published :
August 05, 2025 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തരാഖണ്ഡിൽ വൻ മേഘവിസ്ഫോടനം; ഹോം സ്റ്റേകളും ഹോട്ടലുകളും ഒലിച്ചുപോയി, നിരവധി പേരെ കാണാനില്ല