കൊൽക്കത്ത: പിഎം കിസാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയ പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനർജി. വസ്തുതകൾ വികലമാക്കിയും വളച്ചൊടിച്ച സത്യങ്ങൾ കൊണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് മമതയുടെ ആരോപണം. കര്‍ഷകര്‍ക്ക് പിഎം കിസാന്‍ പദ്ധതി പ്രകാരം ലഭിക്കേണ്ട സാമ്പത്തിക സഹായം മമത സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം
പശ്ചിമ ബംഗാളില്‍ 70 ലക്ഷം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം നിഷേധിക്കപ്പെട്ടത്. രാഷ്ട്രീയ താൽപര്യങ്ങളാണ് ഇതിന് പിന്നില്‍. ബംഗാളിലെ നിരവധി കര്‍ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും മമത സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ തടസപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ മറുപടി.
Also Read- 'കാർഷിക പരിഷ്കരണ നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും; പ്രതിഷേധം പിൻവലിക്കണം'; ന്യൂസ് 18 ദേശീയ സർവേ ഫലം
കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് പകരം ടെലിവിഷൻ അഭിസംബോധനയിലൂടെയാണ് പ്രധാനമന്ത്രി ആശങ്ക അറിയിക്കുന്നതെന്നായിരുന്നു വിമർശനം. 'പിഎം കിസാൻ പദ്ധതിയിലൂടെ കർഷകരെ സഹായിക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി പരസ്യമായി പ്രകടിപ്പിക്കുകയും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സഹകരിക്കുന്നില്ലെന്ന് ആരോപിക്കുകയും ചെയ്തിരിക്കുകയാണ്. യഥാർഥത്തിൽ അര്‍ദ്ധ സത്യങ്ങൾ പറഞ്ഞും വസ്തുതകൾ വളച്ചൊടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്' മമത പ്രസ്താവനയിൽ അറിയിച്ചു.
Also Read- പിഎം കിസാൻ പദ്ധതി: പട്ടികയില്‍ പേരുണ്ടോ എന്നറിയണ്ടേ?
കർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി എപ്പോഴും എന്ത് കാര്യത്തിനും സഹകരിക്കാൻ സര്‍ക്കാർ തയ്യാറണ്. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രിക്ക് താൻ രണ്ട് തവണ കത്തയച്ചിരുന്നു രണ്ടു ദിവസം മുമ്പ് കൂടി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവർ സഹകരിക്കാൻ തയ്യാറാകുന്നില്ല പകരം രാഷ്ട്രീയ ലക്ഷ്യം വച്ച് കുപ്രചരണങ്ങൾ നടത്തുന്നു എന്നാണ് മമതയുടെ മറുപടി. കേന്ദ്ര സർക്കാരുമായി ഒന്നിച്ച് പല പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ആ സാഹചര്യത്തിൽ കർഷകർക്ക് ഗുണം വരുന്ന ഒരു പദ്ധതിയിൽ സഹകരിക്കുന്നില്ലെന്ന് പറയുന്നത് തീർത്തും അസംബന്ധമാണെന്നും മമത കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Farmers, Mamata Banerjee, Narendra modi, Prime minister narendra modi, West bengal