'കേരളത്തിൽ എന്തുകൊണ്ട് എപിഎംസി നടപ്പാക്കുന്നില്ല'; രാഷ്ട്രീയ നേതൃത്വത്തോട് പ്രധാനമന്ത്രിയുടെ ചോദ്യം
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാനത്ത് എപിഎംസി നടപ്പാക്കാത്തതിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നും അല്ലാതെ ഫോട്ടോകള്‍ എടുക്കാന്‍ മാത്രം അങ്ങോട്ട് പോയാല്‍ പോരെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് അഗ്രികള്‍ച്ചറല്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റ് കമ്മിറ്റി(എപിഎംസി) എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവര്‍ എന്തുകൊണ്ടാണ് സംസ്ഥാനത്ത് എപിഎംസി നിയമം നടപ്പാക്കാത്തത് എന്ന് പ്രധാനമന്ത്രി ചോദിച്ചു. സംസ്ഥാനത്ത് എപിഎംസി നടപ്പാക്കാത്തതിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നും അല്ലാതെ ഫോട്ടോകള്‍ എടുക്കാന്‍ മാത്രം അങ്ങോട്ട് പോയാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
advertisement
Also Read- 'കാർഷിക പരിഷ്കരണ നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും; പ്രതിഷേധം പിൻവലിക്കണം'; ന്യൂസ് 18 ദേശീയ സർവേ ഫലം
പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. കര്‍ഷകര്‍ക്ക് പിഎം കിസാന്‍ പദ്ധതി പ്രകാരം ലഭിക്കേണ്ട സാമ്പത്തിക സഹായം മമത സര്‍ക്കാര്‍ നിഷേധിക്കുകയാണ്. പശ്ചിമ ബംഗാളില്‍ 70 ലക്ഷം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം നിഷേധിക്കപ്പെട്ടത്. രാഷ്ട്രീയ താൽപര്യങ്ങളാണ് ഇതിന് പിന്നില്‍. ബംഗാളിലെ നിരവധി കര്‍ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും മമത സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ തടസപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ പ്രധാനമന്ത്രി വിതരണം ചെയ്തു. അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. വിവാദ കാര്‍ഷിക നിയമങ്ങക്കെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്നലെ 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് മൂന്നു തവണയായി പിഎം-കിസാന്‍ പദ്ധതിയുടെ ഭാഗമായി അക്കൗണ്ടിലേക്കു നേരിട്ടു നല്‍കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2020 10:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കേരളത്തിൽ എന്തുകൊണ്ട് എപിഎംസി നടപ്പാക്കുന്നില്ല'; രാഷ്ട്രീയ നേതൃത്വത്തോട് പ്രധാനമന്ത്രിയുടെ ചോദ്യം