'കർഷകരും ഗ്രാമങ്ങളുമാണ് ബജറ്റിന്റെ ഹൃദയം; സാധാരണക്കാർക്ക് അധിക ഭാരമില്ല'; ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Last Updated:

സാധാരണക്കാർക്ക് മേൽ അധികഭാരം അടിച്ചേൽക്കുമെന്നാണ് പല വിദഗ്ധരും കരുതിയത്. എന്നാൽ രാജ്യത്തെ വികസന പാതയിലേക്ക് കുതിക്കുന്നത് അനുകൂലമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

ന്യൂഡൽഹി: കർഷകരുടെ വരുമാന വർധനയ്ക്കാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരും ഗ്രാമങ്ങളുമാണ് ബജറ്റിന്റെ ഹൃദയമെന്നാണ് പ്രഖ്യാപനങ്ങൾ കാണിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. വളർച്ചയ്ക്ക് പുതിയ സാധ്യതകൾ വികസിപ്പിക്കുന്ന സമീപനമാണ് ഞങ്ങൾ സ്വീകരിച്ചത്. സേവന രംഗത്ത് വലിയ ഉയർച്ചയും അടിസ്ഥാന സൗകര്യവികസനത്തിൽ പുതിയ മേഖലകൾ വികസിപ്പിക്കുകയും സാങ്കേതിക വിദ്യയ്ക്കൊപ്പം മുന്നോട്ട് വന്ന് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരികയുമാണ് ചെയ്തിരിക്കുന്നത്.
സാധാരണക്കാർക്ക് മേൽ അധികഭാരം അടിച്ചേൽക്കുമെന്നാണ് പല വിദഗ്ധരും കരുതിയത്. എന്നാൽ രാജ്യത്തെ വികസന പാതയിലേക്ക് നയിക്കുന്നതിന്  അനുകൂലമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന്റെ സഹായത്തോടെ സമ്പത്തും സൗഖ്യവും വർധിക്കും. ഇത് ആത്യന്തികമായി സമസ്ത മേഖലകളുടെയും വികാസത്തിന് വഴി തെളിയിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതത്തിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കർഷകരുടെ വരുമാന വർധനവിനും ബജറ്റ് ഊന്നൽ നൽകുന്നു. ഇതെല്ലാം കാണിക്കുന്നത് കർഷകരും ഗ്രാമങ്ങളുമാണ് ഈ ബജറ്റിന്റെ ഹൃദയം എന്നുതന്നെയാണ്''- പ്രധാനമന്ത്രി പറഞ്ഞു.
advertisement
മുൻപെങ്ങുമില്ലാത്ത വിധം പ്രത്യേക സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കേണ്ടിവന്നത്. ഇത് ഇന്ത്യയുടെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് പുതിയ ദിശാബോധം നൽകാനും രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായകമാകും. വളർച്ചയുടെ പുതിയ ആശയങ്ങളും യുവാക്കൾക്ക് പുതിയ അവസരങ്ങളും പുത്തൻ മേഖലകളിൽ അടിസ്ഥാന വികസനവും ബജറ്റ് മുന്നോട്ടുവയെക്കുന്നു. - പ്രധാനമന്ത്രി പറഞ്ഞു.
advertisement
സ്വർണം, വെള്ളി കസ്റ്റംസ് തീരുവ കുറയ്ക്കും
സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഇതോടെ ഉപയോക്താവിനു കുറഞ്ഞ വിലയിൽ സ്വർണവും വെള്ളിയും വാങ്ങാനാകും. 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി തീരുവ. 2019 ജൂലൈയിൽ ഉണ്ടായിരുന്ന 10 ശതമാനമായി കുറയ്ക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2020ൽ 1,88,280 കോടി രൂപയുടെ 446.4 ടൺ സ്വർണം ഇന്ത്യ വാങ്ങിയെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്. കോവിഡും ലോക്ഡൗണും ഒപ്പം വിലയിലുണ്ടായ കുതിപ്പും കാരണം കഴിഞ്ഞവർഷം ആഭ്യന്തര സ്വർണം വാങ്ങൽ കുറഞ്ഞിരുന്നു.
advertisement
ഇറക്കുമതി സ്വർണത്തിന്റെ വില കുറയുന്നതോടെ കള്ളക്കടത്തിലും കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ. ഇത് ആഭ്യന്തര വിപണിയിൽ ആവശ്യം കൂട്ടും. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണി, 60 ലക്ഷത്തോളം പേരുടെ ഉപജീവന മാർഗം കൂടിയാണ്. തീരുവ കുറച്ചത് സ്വർണവിപണിക്ക് ഉത്തേജനമാകുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/India/
'കർഷകരും ഗ്രാമങ്ങളുമാണ് ബജറ്റിന്റെ ഹൃദയം; സാധാരണക്കാർക്ക് അധിക ഭാരമില്ല'; ധനമന്ത്രിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement