Budget 2021 | ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ വില കൂടും; സ്വർണം, വെള്ളി വില കുറയും

Last Updated:

സ്വർണ്ണത്തിനും വെള്ളിക്കും ഇരുമ്പിനും വില കുറയും. പെട്രോളിനും ഡീസലിനും കാർഷിക സെസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി എക്സൈസ് നികുതി കുറവ് വരുത്തുന്നതിനാൽ ഇന്ധന വില വർധിക്കില്ല.

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ലെതർ, അമൂല്യ കല്ലുകൾ, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകൾ എന്നിവയുടെ വില കൂടും. ഇവയുടെ അസംസ്കൃത വസ്തുക്കൾക്കുള്ള ഇറക്കുമതി ചുങ്കം കൂട്ടിയതിൻ്റെ ഫലമായാണ് ഈ ഉൽപന്നങ്ങളുടെ വില വർധിക്കുന്നത്. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യൻ നിർമ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. സ്വർണ്ണത്തിനും വെള്ളിക്കും ഇരുമ്പിനും വില കുറയും. പെട്രോളിനും ഡീസലിനും കാർഷിക സെസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി എക്സൈസ് നികുതി കുറവ് വരുത്തുന്നതിനാൽ  ഇന്ധന വില വർധിക്കില്ല.
വില കൂടുന്നവ
1. ലെതർ ഉത്പന്നങ്ങൾ
2. ഇറക്കുമതി ചെയ്യുന്ന
3. ഓട്ടോമൊബൈൽ ഭാഗങ്ങൾ
4. ഇലക്ട്രോണിക് ഉപകരണങ്ങൾ
5. മൊബൈൽ ഫോണുകൾ
6. അമൂല്യ കല്ലുകൾ,
7. രത്നങ്ങൾ
8. സോളാർ സെല്ല്
വില കുറയുന്നവ
1. സ്വർണം , വെള്ളി
2. വൈദ്യുതി
3. ചെരുപ്പ്
advertisement
4. ഇരുമ്പ്
5. സ്റ്റീൽ
6. ചെമ്പ്
7. നൈലോൺ തുണി
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2021 | ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ വില കൂടും; സ്വർണം, വെള്ളി വില കുറയും
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement