ലക്ഷദ്വീപിലേക്ക് അവധിക്കാല ടൂറിസം ലക്ഷ്യമിട്ട് ബെവ്കോയിൽ നിന്ന് കൂടുതൽ മദ്യം
- Published by:Nandu Krishnan
- news18-malayalam
Last Updated:
സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി നേടി കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി ബെവ്‌കോ ലക്ഷദ്വീപിന് മദ്യം എത്തിച്ചത്
ലക്ഷദ്വീപിലേക്ക് അവധിക്കാല ടൂറിസം ലക്ഷ്യമിട്ട് ബെവ്കോയിൽ നിന്ന് കൂടുതൽ മദ്യം എത്തിക്കും. കേരളത്തിന്റെ പുതിയ മദ്യ നയമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന് കൂടുതൽ മദ്യം വിൽക്കാൻ ബെവ്കോയ്ക്ക് തുണയായത്. കഴഞ്ഞ ഡിസംബറിൽ 215 കെയ്സ് ബിയര്‍, 39 കെയ്സ് വിദേശ നിര്‍മ്മിത വിദേശ മദ്യം (എഫ്എംഎഫ്എല്‍), 13 കെയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (ഐഎംഎഫ്എല്‍) എന്നിവയുള്‍പ്പെടെ ആകെ 267 കെയ്സ് മദ്യം ബെവ്കോ ലക്ഷദ്വീപിന് ആദ്യമായി വിറ്റിരുന്നു. സർക്കാരിന്റെ പ്രത്യേക അനുമതിയോടെയായിരുന്നു ടുറിസം മേഖലയിലേക്ക് ബെവ്കോ ലക്ഷദ്വീപിന് മദ്യം വിറ്റത്. ലക്ഷദ്വീപുമായുള്ള ആദ്യ ഇടപാടിൽത്തന്നെ 21 ലക്ഷം രൂപയാണ് ബെവ്കോയ്ക്ക് ലഭിച്ചത്.
ലക്ഷദ്വീപുമായിള്ള മദ്യ വിൽപന ബെവ്കോയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നു ചെയർമാനും മാനേജിംഗ് ഡയറ്ടറുമായ ഹർഷിത അട്ടല്ലൂരി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടം നിയോഗിച്ചിട്ടുള്ള ഒരു ഏജൻസിക്ക് മാത്രമെ ബെവ്കോയ്ക്ക് മദ്യം വിൽക്കാനാകൂ. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും ഗുണിനിലവാരമുള്ള മദ്യവും ബെവ്കോയുടെ പോസിറ്റീവുകളാണ്.
ഒക്ടോബറില്‍ തുടങ്ങി മെയ് പകുതി വരെ നീണ്ടുനില്‍ക്കുന്നതാണ് ദ്വീപിലെ ടൂറിസം സീസണ്‍.ഒരു സീസണൽ ശരാശരി 6000 മുതൽ 10,000 വരെ വിനോദസഞ്ചാരികളാണ് ദ്വീപിലേക്കെത്തുന്നത്. നിലവിൽ കവരത്തി, ബംഗാരം, മിനിക്കോയ് എന്നീ ദ്വീപുകളിലെ റിസോര്‍ട്ടുകളില്‍ലാണ് ടുറിസം ആവശ്യത്തിനായുള്ള മദ്യ വിതരണം നടക്കുന്നത്. മദ്യ ലഭ്യത ഉറപ്പാക്കുന്നതിലൂടെ ദ്വീപിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിനോദ സഞ്ചാരികളും പരിപാടികളും എത്തുമെന്നാണ് പ്രതീക്ഷ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 18, 2025 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലക്ഷദ്വീപിലേക്ക് അവധിക്കാല ടൂറിസം ലക്ഷ്യമിട്ട് ബെവ്കോയിൽ നിന്ന് കൂടുതൽ മദ്യം