ഉത്തർപ്രദേശിൽ ആദ്യ 'ലൗ ജിഹാദ്' അറസ്റ്റ്; കഴിഞ്ഞ വർഷം ഹിന്ദു യുവതിയുമായി ഒളിച്ചോടിയ മുസ്ലിം യുവാവ് പിടിയിൽ

Last Updated:

കഴിഞ്ഞ വർഷം ഒവൈസ് അഹ്മിദിയുടെ വീടിനടുത്തു താമസിക്കുന്ന യുവതിയുമായി ഇയാൾ ഒളിച്ചോടിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെയും യുവതിയെയും തിരികെകൊണ്ടുവന്നു

ലക്നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന പുതിയ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം പ്രഥമ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിനുശേഷം ആദ്യം അറസ്റ്റ്. പ്രണയിച്ച ഹിന്ദു യുവതിയെ ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നു ആരോപിച്ചാണ് ഒവൈസ് അഹ്മദിനെ (21) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രതി ഒളിവിലായിരുന്നുവെന്നും നവംബർ 28 മുതൽ പോലീസ് ഇയാളെ കണ്ടെത്തുന്നതിനായി റെയ്ഡുകൾ നടത്തിവരികയായിരുന്നുവെന്നും വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബറേലി പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള അപമാനം) ഐപിസി 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകളാണ് പ്രതിയുടെ മേൽ ചുമത്തിയതെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഒവൈസ് അഹ്മിദിയുടെ വീടിനടുത്തു താമസിക്കുന്ന യുവതിയുമായി ഇയാൾ ഒളിച്ചോടിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെയും യുവതിയെയും തിരികെകൊണ്ടുവന്നു. യുവതിയുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു നടപടി. എന്നാൽ തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നായിരുന്നു യുവതിയുടെ മറുപടി. പിന്നീട് വീട്ടുകാർക്കൊപ്പം പോയ യുവതിയെ ഏപ്രിലിൽ മറ്റൊരു വിവാഹം കഴിപ്പിച്ചു നൽകുകയായിരുന്നു.
advertisement
അതേസമയം യുപി സർക്കാർ കൊണ്ടുവന്ന പുതിയ നിയമം വ്യക്തിഗത സ്വാതന്ത്ര്യത്തിനെതിരാണെന്ന വാദം ഉയർന്നുകഴിഞ്ഞു. ഞായറാഴ്ച രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറിൽ, ഒവൈസ് തന്നെ പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയാണെന്നും അവളെ ആകർഷിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ഇയാൾ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
യുവതി മറ്റൊരു വിവാഹം കഴിച്ചുവെന്ന് അറിഞ്ഞതുമുതൽ, ഒവൈസ് അവരെ ശല്യം ചെയ്യുകയും തിരികെ വരാൻ സമ്മർദ്ദം ചെലുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ഒവൈസ് യുവതിയുടെ കുടുംബത്തെ അവസാനമായി സന്ദർശിച്ചത്. തുടർന്നാണ് അവർ പോലീസിനെ സമീപിച്ചതായി ഡിയോറാനിയ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ദയാ ശങ്കർ പറഞ്ഞു.
advertisement
“ലവ് ജിഹാദിനെ”തിരായ പുതിയ നിയമപ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവ് ലഭിച്ചേക്കാം. ഈ നിയമപ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് അറസ്റ്റ്. തെറ്റായ പ്രാതിനിധ്യം, ബലപ്രയോഗം, ആകർഷണം, ഏതെങ്കിലും വഞ്ചനാപരമായ മാർഗ്ഗങ്ങൾ അല്ലെങ്കിൽ വിവാഹം എന്നിവയിലൂടെ ഒരു വ്യക്തി മറ്റൊരാളെ പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് ഓർഡിനൻസ് പറയുന്നു. ഒരു വ്യക്തി അവർ അടുത്തിടെ ഉൾപ്പെട്ടിരുന്ന മതത്തിലേക്ക് മടങ്ങുകയാണെങ്കിൽ, അത് പരിവർത്തനമായി കണക്കാക്കേണ്ടതില്ലെന്നും ഓർഡിനൻസ് പറയുന്നു. ദുരിതമനുഭവിക്കുന്ന ഏതൊരു വ്യക്തിക്കും ഈ നിയമപ്രകാരം പരാതി നൽകാം.
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിൽ ആദ്യ 'ലൗ ജിഹാദ്' അറസ്റ്റ്; കഴിഞ്ഞ വർഷം ഹിന്ദു യുവതിയുമായി ഒളിച്ചോടിയ മുസ്ലിം യുവാവ് പിടിയിൽ
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement