Yogi Adityanath | സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് ആൺകുട്ടികളെ പഠിപ്പിക്കും; രണ്ടും കൽപ്പിച്ച് യോഗി ആദിത്യനാഥ്

ആൺകുട്ടികളുടെ ചിന്താഗതിയെ മാറ്റിമറിക്കുന്ന യോഗി സർക്കാരിന്റെ സുപ്രധാന തീരുമാനമാണിതെന്ന് സാമൂഹിക പ്രവർത്തക വർഷ വർമ പറഞ്ഞു

News18 Malayalam | news18
Updated: October 31, 2020, 8:27 PM IST
Yogi Adityanath  | സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് ആൺകുട്ടികളെ പഠിപ്പിക്കും; രണ്ടും കൽപ്പിച്ച് യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്
  • News18
  • Last Updated: October 31, 2020, 8:27 PM IST
  • Share this:
ലഖ്നൗ: സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്നത് എങ്ങനെയെന്ന് ആൺകുട്ടികളെ പഠിപ്പിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി സ്കൂൾ സിലബസിൽ തന്നെ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് യോഗി ആദിത്യനാഥ് സർക്കാർ. 'മിഷൻ ശക്തി' പദ്ധതിയുടെ കീഴിൽ ആയിരിക്കും ഇത് ഉൾപ്പെടുത്തുക. പ്രൈമറി, സെക്കണ്ടറി ക്ലാസുകളിലെ സിലബസിൽ ഇക്കാര്യം ഉൾപ്പെടുത്താനാണ് യോഗി ആദിത്യനാഥ് സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

സ്ത്രീകളിൽ ആത്മവിശ്വാസം ഉണ്ടാക്കാനും അവരുടെ സുരക്ഷയും ആദരവും ഉറപ്പാക്കാനുമാണ് സംസ്ഥാന സർക്കാർ തയ്യാറാകുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഒക്ടോബർ 25 വരെയുള്ള പ്രചരണത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് 6,349 കോളേജുകളിൽ നിന്നുള്ള 5,57,883 വിദ്യാർത്ഥികൾക്കായി വെബിനാറിലൂടെയും ബോധവത്ക്കരണ പരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി.

You may also like:മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ് [NEWS]'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ് [NEWS] 20 രൂപയുടെ ഊണ്; കഴിക്കുന്നത് 70000 പേർ; ആശ്വാസമാകുന്ന കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ [NEWS]

രണ്ടാംഘട്ട പ്രചരണത്തിന്റെ ഭാഗമായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും സ്കീമുകളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക പോർട്ടൽ അവതരിപ്പിക്കും. സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികളിൽ സ്ത്രീകളുടെ പരമാവധി പങ്കാളിത്തം ഇതിലൂടെ ഉറപ്പു വരുത്തും. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് നൈപുണ്യ വികസന പരിശീലനം നൽകുന്നതും ഊന്നിപ്പറയുന്നു.

അതേസമയം, അടിസ്ഥാന വിദ്യാഭ്യാസത്തിന്റെയും സെക്കൻഡറി വിദ്യാഭ്യാസത്തിന്റെയും പാഠ്യപദ്ധതിയിൽ സ്ത്രീ ശാക്തീകരണം ഉൾപ്പെടുത്താനുള്ള തീരുമാനത്തെ മാതാപിതാക്കൾ പ്രശംസിച്ചു. ഇതിനിടെ, 3,007 കോളേജുകളിൽ നിന്നുള്ള 4,46,355 വിദ്യാർത്ഥിനികൾക്ക് ഓൺ‌ലൈൻ, ഓഫ്‌ലൈൻ വർക്ക് ഷോപ്പുകൾ വഴി ആയോധനകലയിൽ പരിശീലനം നൽകി കഴിഞ്ഞു.ആൺകുട്ടികളുടെ ചിന്താഗതിയെ മാറ്റിമറിക്കുന്ന യോഗി സർക്കാരിന്റെ സുപ്രധാന തീരുമാനമാണിതെന്ന് സാമൂഹിക പ്രവർത്തക വർഷ വർമ പറഞ്ഞു. 'ശക്തി' ദേവിയെ ആരാധിക്കുന്ന ഇന്ത്യയുടെ സംസ്കാരത്തിൽ യഥാർത്ഥത്തിൽ പെൺകുട്ടികളോട് ബഹുമാനം ഉണ്ടാകണം. ഈ തീരുമാനത്തോടെ ധാർമ്മിക മൂല്യങ്ങളുടെ വിത്തുകൾ വിദ്യാർത്ഥികളിൽ വിതയ്ക്കാൻ കഴിയും. ഇന്ത്യയിലെ മികച്ച വനിതാ വ്യക്തികളുടെ ജീവിതം, വിജയഗാഥകൾ, ലിംഗസമത്വം, സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സിലബസ് വിശദമാക്കും.
Published by: Joys Joy
First published: October 31, 2020, 8:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading