'ആസാമിലെ മുസ്ലീം ജനസംഖ്യ 40 ശതമാനമായി'; ജീവന്‍മരണ പ്രശ്‌നമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ
- Published by:Vishnupriya S
- news18-malayalam
Last Updated:
ജനസംഖ്യാനുപാതത്തിലെ മാറ്റം ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു
ആസാമിലെ മുസ്ലീം ജനസംഖ്യ 40 ശതമാനമായി ഉയര്‍ന്നുവെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ജനസംഖ്യ അനുപാതത്തിലെ മാറ്റം ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന അദ്ദേഹം റാഞ്ചിയിലെ പാര്‍ട്ടി യോഗത്തിനിടെയാണ് ഈ പ്രസ്താവന നടത്തിയത്.
''ഞാന്‍ ആസാമില്‍ നിന്നാണ് വരുന്നത്. ജനസംഖ്യാനുപാതത്തിലെ മാറ്റം വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. ആസാമിലെ മുസ്ലീം ജനസംഖ്യ 40 ശതമാനമായി ഉയര്‍ന്നു. 1951ല്‍ വെറും 12 ശതമാനമായിരുന്നു സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യ. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. ജീവന്‍മരണ പ്രശ്‌നമാണ്,'' എന്ന് അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡിലെ ഗോത്ര ഗ്രാമങ്ങളിലേക്ക് ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റുകാര്‍ വര്‍ധിക്കുന്നുവെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. വരാനിരിക്കുന്ന ജാര്‍ഖണ്ഡ് നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയുള്ള ശക്തമായ കര്‍മ്മ പദ്ധതികളും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസ്ഥാനത്തെ ഒരു മിനി-ബംഗ്ലാദേശാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ''നുഴഞ്ഞുകയറ്റക്കാര്‍ ജാര്‍ഖണ്ഡിലേക്ക് എത്തി ഇവിടുത്തെ ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നു. ശേഷം അവരുടെ ഭൂമി സ്വന്തമാക്കുന്നു. ഗോത്ര വര്‍ഗ്ഗ പെണ്‍കുട്ടികളെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കരുത് എന്ന നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരണം,'' എന്ന് അദ്ദേഹം പറഞ്ഞു.
ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ''കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഒരു സര്‍വ്വകലാശാലയോ ഒരു എന്‍ജീനിയറിംഗ് കോളേജോ തുറന്നിട്ടില്ല. വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. യുവാക്കള്‍ക്ക് ജോലിയോ തൊഴില്‍രഹിത വേതനമോ നല്‍കുന്നില്ല,'' ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Assam
First Published :
July 19, 2024 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആസാമിലെ മുസ്ലീം ജനസംഖ്യ 40 ശതമാനമായി'; ജീവന്‍മരണ പ്രശ്‌നമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ