മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്
- Published by:meera_57
- news18-malayalam
Last Updated:
ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത്
മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് (Prime Minister Narendra Modi) സമ്മാനിക്കും. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിക്കുന്നത്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യാക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വിദേശരാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നല്‍കുന്ന 21-ാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്.
മൗറീഷ്യസിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ പുരസ്‌കാരം. രാജ്യത്തിനും ജനങ്ങള്‍ക്കും നല്‍കുന്ന അസാധാരണ സേവനത്തിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഈ പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ വിദേശപൗരനാണ് നരേന്ദ്ര മോദിയെന്ന് നവീന്‍ചന്ദ്ര രാംഗൂലം പറഞ്ഞു.
മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂലുമായും മോദി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി മൗറീഷ്യസിലെത്തിയത്. ചൊവ്വാഴ്ച എത്തിയ അദ്ദേഹം സ്റ്റേറ്റ് ഹൗസിലെത്തി മൗറീഷ്യസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.
advertisement
"മൗറീഷ്യസ് പ്രസിഡന്റ് ധരംബീര്‍ ഗോഖൂലുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയേയും ഇന്ത്യന്‍ സംസ്‌കാരത്തെയും പറ്റി അദ്ദേഹത്തിന് അറിവുണ്ട്. മൗറീഷ്യസിന്റെ ദേശീയദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചതിനുള്ള നന്ദിയും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകളും നടത്തി," മോദി എക്‌സില്‍ കുറിച്ചു.
ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷത്തില്‍ രണ്ടാം തവണയും മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
advertisement
Summary: Prime Minister Narendra Modi to be conferred with The Grand Commander of the Order of the Star and Key of the Indian Ocean (GCSK) award, the highest civilian honour of Mauritius
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 12, 2025 10:30 AM IST