• HOME
 • »
 • NEWS
 • »
 • india
 • »
 • 'പരിഷ്കാരങ്ങൾ കർഷകരുടെ ഉന്നമനത്തിന്; ന്യായവില ഉറപ്പാക്കും; ദേശീയപതാകയെ അവഹേളിച്ചത് ദൗർഭാഗ്യകരം': രാഷ്ട്രപതി

'പരിഷ്കാരങ്ങൾ കർഷകരുടെ ഉന്നമനത്തിന്; ന്യായവില ഉറപ്പാക്കും; ദേശീയപതാകയെ അവഹേളിച്ചത് ദൗർഭാഗ്യകരം': രാഷ്ട്രപതി

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കം 17 പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിച്ചു

റാംനാഥ് കോവിന്ദ്

റാംനാഥ് കോവിന്ദ്

 • Share this:
  ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ ഉന്നമനത്തിനെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമിട്ട് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിർഭരതയുടെ ലക്ഷ്യം. കാർഷിക മേഖലയുടെ ആധുനികവൽക്കരണം ത്വരിതപ്പെടുത്തി. ചെറുകിട കർഷകരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ വേണ്ടത്. വിളകൾക്കു ന്യായവില ഉറപ്പാക്കും. - രാഷ്ട്രപതി പറ‍ഞ്ഞു.

  Also Read- കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടികായത്

  ദേശീയ പതാകയെയും റിപ്പബ്ലിക് ദിനം പോലെ മഹത്തായ ദിനത്തെയും  അപമാനിക്കുന്ന നടപടികളുണ്ടായത് ദൗർഭാഗ്യകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന അതേ ഭരണഘടന തന്നെയാണ് നിയമങ്ങൾ പാലിക്കണമെന്നും പഠിപ്പിക്കുന്നത്. - രാഷ്ട്രപതി ഓർമപ്പെടുത്തി. വെല്ലുവിളികൾ രാജ്യത്തെ തടയില്ല. ദരിദ്രർക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തു. കോവിഡുംപ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളാണ് രാജ്യം നേരിട്ടതെന്നും രാഷ്ട്രപതി പറഞ്ഞു.

  Also Read- ട്രാക്ടർ റാലി: അക്രമം നടത്തിയവർക്കെതിരെ യു.എ.പി.എ. ചുമത്തി

  കോവിഡ് മുക്തരുടെ എണ്ണം കൂടി, രോഗികളുടെ എണ്ണം കുറഞ്ഞു. ലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതം രക്ഷിക്കാൻ സർക്കാർ സ്വീകരിച്ച സമയോചിതമായ നടപടികളിൽ തൃപ്തനാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്ത് നടക്കുന്നത്. രണ്ട് വാക്സിനുകളും ഇന്ത്യയാണ് നിർമിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു.

  Also Read- അജിത് ഡോവൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി

  അതേസമയം, കോൺഗ്രസ് അടക്കം 17 പ്രതിപക്ഷ കക്ഷികൾ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിച്ചു. ഈവർഷത്തെ സാമ്പത്തിക സർവേ ഇന്ന് സഭകളിൽ വയ്ക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. രാജ്യസഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു 31ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ലോക്സഭയിലെ കക്ഷിനേതാക്കളുടെ യോഗം ഇന്നോ നാളെയോ നടന്നേക്കും. കഴിഞ്ഞ സമ്മേളനം പോലെ ഇരുസഭാ ഹാളുകളും ഗാലറികളും ഉപയോഗിച്ച്, കോവിഡ് നിബന്ധനകൾ പാലിച്ചാണ് സമ്മേളനം നടത്തുക.

  രാജ്യസഭ രാവിലെ 9 മുതൽ ഒന്നു വരെയും ലോക്സഭ വൈകിട്ട് 4 മുതൽ 9 വരെയുമാകും സമ്മേളിക്കുക. കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഇല്ലാത്ത ഒരാളെയും പാർലമെന്റ് വളപ്പിൽ പ്രവേശിപ്പിക്കില്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 15നു അവസാനിക്കും. രണ്ടാംഘട്ടം മാർച്ച് 8 മുതൽ ഏപ്രി‍ൽ 8 വരെ നീളും. ഈ വർഷത്തെ ബജറ്റ് പൂർണമായി പേപ്പർരഹിതമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് മൊബൈൽ ആപ് വഴി ലഭ്യമാകും. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് ഇത് തയാറാക്കുന്നത്.
  Published by:Rajesh V
  First published: