ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിച്ചു. ആന്ധ്രാപ്രദേശ് ഗവർണറായാണ് അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചത്. 2023 ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.
2017ലാണ് ജസ്റ്റിസ് നസീർ സുപ്രീംകോടതിയിലെത്തുന്നത്. കർണാടക ഹൈക്കോടതിയിൽ നിന്നാണ് അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചത്. മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് അബ്ദുൽ നസീറുണ്ടായിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടുസ്വാമി കേസിലെ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായിരുന്നു. ബാബരി മസ്ജിദ് കേസിൽ വിധി പ്രസ്താവിച്ച ബെഞ്ചിലും അംഗമായിരുന്നു.
Also Read- 50 ലിറ്റർ ടാങ്കിൽ 57 ലിറ്റർ പെട്രോൾ! ഹൈക്കോടതി ജഡ്ജിയുടെ കാറിൽ പെട്രോൾ ‘അടിച്ച’ പമ്പ് പൂട്ടിച്ചു
12 ഇടങ്ങളിലേക്കാണ് പുതുതായി ഗവർണർമാരെ നിയമിച്ചത്. ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് രമേശ് ബയ്സിന്റെ നിയമനം. സി പി രാധാകൃഷ്ണനാണു പുതിയ ജാർഖണ്ഡ് ഗവർണർ. ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാബ് ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും.
നിയമനങ്ങൾ ഒറ്റനോട്ടത്തിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.