News18 Mega UCC Poll: വിവാഹം, അനന്തരാവകാശം വിവാഹമോചനം, മുസ്ലീം സ്ത്രീകൾ ഏക സിവിൽകോഡ് തത്വങ്ങളെ പിന്തുണയ്ക്കുന്നു | 7 പ്രധാന കണ്ടെത്തലുകൾ

Last Updated:

ഏക സിവിൽ കോഡ് എന്നാൽ, ഫലത്തിൽ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരു നിയമം എന്നാണ് അർത്ഥമാക്കുന്നത്

മെഗാ യുസിസി സർവേ
മെഗാ യുസിസി സർവേ
ന്യൂസ് 18 നെറ്റ്‌വർക്ക് നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ഏക സിവിൽ കോഡ് സർവേയുടെ പ്രധാന കണ്ടെത്തലുകൾ പ്രകാരം, ഭൂരിഭാഗം മുസ്ലീം സ്ത്രീകളും ഏക സിവിൽ കോഡിന്റെ പ്രധാന തത്ത്വങ്ങൾ ആയിരിക്കാമെന്ന് വിദഗ്ധർ പറയുന്നതിനെ പിന്തുണക്കുന്നവരാണ്.
ഉയർന്ന വിദ്യാഭ്യാസമുള്ള മുസ്ലീം സ്ത്രീകളിൽ (ബിരുദമോ അതിൽ കൂടുതലോ) അനുകൂലമായ കണക്കുകൾ അൽപ്പം കൂടുതലാണെങ്കിലും, മൊത്തത്തിൽ യുസിസിയെ പിന്തുണച്ചവരുടെ എണ്ണം ഉയർന്നതാണ്. ഏക സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കാതെ, 884 ന്യൂസ് 18 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ യുസിസി ഉൾപ്പെടുത്താൻ സാധ്യതയുള്ള വിഷയങ്ങളിൽ അഭിമുഖം നടത്തി. 18-65 വയസ് പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്.
advertisement
ഏക സിവിൽ കോഡ് എന്നാൽ, ഫലത്തിൽ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരു നിയമം എന്നാണ് അർത്ഥമാക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ മതസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കരുതെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി) പറഞ്ഞിട്ടുണ്ട്. ന്യൂസ് 18 നെറ്റ്‌വർക്ക് സർവേയിലൂടെ ഏക സിവിൽ കോഡ് കാഴ്ചപ്പാടുകൾ യഥാർത്ഥത്തിൽ വിശാലമായ സമൂഹം പങ്കിടുന്നുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു, പ്രത്യേകിച്ച് സ്‌ത്രീകളെ. നിലവിലെ സ്ഥിതി തുടരുന്നത് ഏറ്റവുമധികം ബാധിക്കുന്നത് അവരെയായിരിക്കും.
advertisement
പ്രധാന കണ്ടെത്തലുകൾ ഇതാ:
വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്ക് എല്ലാ ഇന്ത്യക്കാർക്കും പൊതുവായ ഒരു നിയമം വേണമെന്ന് സർവേയിൽ പങ്കെടുത്ത മുസ്ലീം സ്ത്രീകളിൽ 67.2% സമ്മതിച്ചു. ഇത്തരത്തിൽ പ്രതികരിച്ച 68.4% ബിരുദധാരികളാണ്.
മുസ്ലീം സ്ത്രീകളിൽ 76.5%ബഹുഭാര്യത്വത്തോട് വിയോജിക്കുകയും മുസ്ലീം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അവകാശം പാടില്ലെന്നും പറയുന്നു.
സ്ത്രീകളിൽ നിന്നുള്ള ഏറ്റവും ഉയർന്ന പിന്തുണ ലിംഗഭേദമില്ലാതെ സ്വത്തിന്റെ അനന്തരാവകാശത്തിന്റെയും തുല്യാവകാശത്തെക്കുറിച്ചുള്ള ചോദ്യത്തിലാണ് – മൊത്തത്തിൽ 82.3% പേർ ഇക്കാര്യത്തിൽ അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി. ഇതിൽ 85.7% പേർ ബിരുദധാരികളാണ്.
advertisement
വിവാഹമോചിതരായ ദമ്പതികളെ യാതൊരു നിയന്ത്രണവുമില്ലാതെ പുനർവിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് പ്രതികരിച്ചവരിൽ 73.7% പേരും അഭിപ്രായപ്പെട്ടു.
ദത്തെടുക്കൽ വിഷയത്തിൽ ധാരണയുണ്ടെങ്കിലും, മതം നോക്കാതെ ദത്തെടുക്കൽ അനുവദിക്കണമെന്ന് സമ്മതിക്കുന്ന മുസ്ലീം സ്ത്രീകളുടെ ശതമാനം സർവേയിൽ ചോദിച്ച മറ്റ് ചോദ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് മൊത്തം: 64.9% പേരാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇതിൽ ബിരുദധാരികൾ 69.5% ആണ്.
advertisement
പ്രതികരിച്ചവരിൽ 69.3% (73.1% ബിരുദധാരികൾ) പ്രായപൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും അവരുടെ സ്വത്ത് അവർക്ക് ഇഷ്ടമുള്ളതുപോലെ വിട്ടുകൊടുക്കാൻ സ്വാതന്ത്ര്യമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയർത്തണമെന്നും സർവേയിൽ അഭിപ്രായമുണ്ട്. 78.7% പേരും കുറഞ്ഞ വിവാഹ പ്രായം വർദ്ധിപ്പിക്കുന്നതിനെ പിന്തുണക്കുന്നുണ്ട്. ബിരുദധാരികളായ സ്ത്രീകളിൽ 82.4% പേർ ഇതേ അഭിപ്രായക്കാരാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
News18 Mega UCC Poll: വിവാഹം, അനന്തരാവകാശം വിവാഹമോചനം, മുസ്ലീം സ്ത്രീകൾ ഏക സിവിൽകോഡ് തത്വങ്ങളെ പിന്തുണയ്ക്കുന്നു | 7 പ്രധാന കണ്ടെത്തലുകൾ
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement