News18 Mega UCC Poll: മതം പരിഗണിക്കാതെ ദത്തെടുക്കൽ അനുവദിക്കണമെന്ന് 64.9 ശതമാനം മുസ്ലീം സ്ത്രീകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
884 ന്യൂസ് 18 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ യുസിസി ഉൾപ്പെടുത്താൻ സാധ്യതയുള്ള വിഷയങ്ങളിൽ അഭിമുഖം നടത്തി
ന്യൂസ് 18 നെറ്റ്‌വർക്ക് നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ഏക സിവിൽ കോഡ് (യുസിസി) സർവേയിൽ 64.9% മുസ്ലീം സ്ത്രീകളെങ്കിലും മതം പരിഗണിക്കാതെ ദത്തെടുക്കൽ അനുവദിക്കണമെന്ന് ആഗ്രഹിക്കുന്നു.
ഏക സിവിൽ കോഡിനെകുറിച്ച് പരാമർശിക്കാതെ, 884 ന്യൂസ് 18 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ യുസിസി ഉൾപ്പെടുത്താൻ സാധ്യതയുള്ള വിഷയങ്ങളിൽ അഭിമുഖം നടത്തി. സർവേയിൽ പങ്കെടുത്തത് 18-65 വയസ്സിനു മുകളിൽ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ്.
ഏക സിവിൽ കോഡ് എന്നാൽ, ഫലത്തിൽ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരു നിയമം എന്നാണ് അർത്ഥമാക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ മതസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കരുതെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി) പറഞ്ഞിട്ടുണ്ട്. ന്യൂസ് 18 നെറ്റ്‌വർക്ക് സർവേയിലൂടെ ഏക സിവിൽ കോഡ് കാഴ്ചപ്പാടുകൾ യഥാർത്ഥത്തിൽ വിശാലമായ സമൂഹം പങ്കിടുന്നുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു, പ്രത്യേകിച്ച് സ്‌ത്രീകളെ. നിലവിലെ സ്ഥിതി തുടരുന്നത് ഏറ്റവുമധികം ബാധിക്കുന്നത് അവരെയായിരിക്കും.
advertisement

ദത്തെടുക്കൽ അവകാശങ്ങൾ: 18-44 പ്രായ വിഭാഗത്തിൽ നിന്നുള്ളവരാണ് ഇതിനെ കൂടുതൽ പിന്തുണച്ചത്.
മതം നോക്കാതെ ദത്തെടുക്കൽ അനുവദിക്കണമോ എന്ന ചോദ്യത്തിന്, 64.9% (5,214) സ്ത്രീകൾ ‘വേണം’ എന്നും 22.9% (1,836) ‘വേണ്ട’ എന്നും 12.2% (985) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്നും പ്രതികരിച്ചു .
ബിരുദവും അതിലേറെയും പൂർത്തിയാക്കിയവരിൽ പ്രതികരിച്ചവരിൽ 69.5% (2,107) പേർ ‘വേണം’ എന്നും 20.5% (622) പേർ ‘വേണ്ട’ എന്നും 10% (304) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്നും അഭിപ്രായപ്പെട്ടു.
advertisement
#News18Exclusive | 73.7% of respondents feel that divorced couples should be allowed to remarry without any restriction, according to News18’s #MegaUCCPoll
64.9% said yes to adoption being allowed regardless of religion, reveals the mega survey #Exclusive #UniformCivilCode… pic.twitter.com/lvSOnYHjho
— News18 (@CNNnews18) July 10, 2023
advertisement
18-44 പ്രായ വിഭാഗത്തിൽ 65.8% (4,139) പേർ ‘വേണം’ എന്നും 22.3% (1,403) പേർ ‘വേണ്ട’ എന്നും 11.9% (753) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്നും പറഞ്ഞു. 44 വയസ്സിനു മുകളിലുള്ളവരുടെ കാര്യത്തിൽ, 61.8% (1,075) ‘വേണം’ എന്നും 24.9% (433) ‘വേണ്ട’ എന്നും 13.3% (232) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്നും പറഞ്ഞു.
സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 18.8% പേർ 18-24 വയസ്സിനിടയിലുള്ളവരും 32.9% പേർ 25-34 പ്രായക്കാരും 26.6% പേർ 35-44 പ്രായക്കാരും 14.4% പേർ 45-54 വയസുകാരും 5.4% പേർ 55-64 വയസും 1.9% പേരും 65+ ആയിരുന്നു. 70.3% വിവാഹിതരായപ്പോൾ, 24.1% അവിവാഹിതരും 2.9% വിധവകളും 2.9% വിവാഹമോചിതരുമാണ്. സർവേയിൽ പങ്കെടുത്തവരിൽ 73.1% സുന്നികളും 13.3% ഷിയകളും 13.6% മറ്റുള്ളവരുമാണ്.
advertisement
Also Read- 67 ശതമാനം മുസ്ലീം സ്ത്രീകൾ വിവാഹം, വിവാഹമോചനം എന്നിവയ്ക്കുള്ള പൊതുനിയമത്തെ പിന്തുണയ്ക്കുന്നു
സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 10.8% ബിരുദാനന്തര ബിരുദധാരികളും 27% ബിരുദധാരികളും 20.8% പേർ 12+ വരെ പഠിച്ചവരും 13.8% 10+ ക്ലാസ് വരെ പഠിച്ചവരും 12.9% പേർ 5-10 ക്ലാസ് വരെ പഠിച്ചവരും 4.4% 5-ാം ക്ലാസ് വരെ പഠിച്ചവരുമാണ്. 4.2% നിരക്ഷരരും 4.2% പേർക്ക് അടിസ്ഥാന സാക്ഷരതയും ഉള്ളവരാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 10, 2023 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
News18 Mega UCC Poll: മതം പരിഗണിക്കാതെ ദത്തെടുക്കൽ അനുവദിക്കണമെന്ന് 64.9 ശതമാനം മുസ്ലീം സ്ത്രീകൾ