News18 Mega UCC Poll: സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യാവകാശവും സ്വത്തവകാശവും വേണമെന്ന് 82.3% മുസ്ലീം സ്ത്രീകൾ

Last Updated:

പിന്തുടർച്ചാവകാശത്തെക്കുറിച്ചുള്ള ചോദ്യത്തോടുള്ള മുസ്ലീം സ്ത്രീകളുടെ പ്രതികരണം

മെഗാ യുസിസി സർവേ
മെഗാ യുസിസി സർവേ
രാജ്യത്ത് കുറഞ്ഞത് 82.3% മുസ്ലീം സ്ത്രീകളെങ്കിലും സമൂഹത്തിൽ നിന്നുള്ള മകനും മകൾക്കും തുല്യാവകാശവും സ്വത്തിന്റെ അവകാശവും ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ന്യൂസ് 18 നെറ്റ്‌വർക്ക് നടത്തിയ ഏറ്റവും വലിയ ഏക സിവിൽ കോഡ് (യുസിസി) സർവേ കണ്ടെത്തി.
ഏക സിവിൽ കോഡിനെകുറിച്ച് പരാമർശിക്കാതെ, 884 ന്യൂസ് 18 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ യുസിസി ഉൾപ്പെടുത്താൻ സാധ്യതയുള്ള വിഷയങ്ങളിൽ അഭിമുഖം നടത്തി. സർവേയിൽ പങ്കെടുത്തത് 18-65 വയസ്സിനു മുകളിൽ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ്.
ഏക സിവിൽ കോഡ് എന്നാൽ, ഫലത്തിൽ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരു നിയമം എന്നാണ് അർത്ഥമാക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ മതസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കരുതെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി) പറഞ്ഞിട്ടുണ്ട്. ന്യൂസ് 18 നെറ്റ്‌വർക്ക് സർവേയിലൂടെ ഏക സിവിൽ കോഡ് കാഴ്ചപ്പാടുകൾ യഥാർത്ഥത്തിൽ വിശാലമായ സമൂഹം പങ്കിടുന്നുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു, പ്രത്യേകിച്ച് സ്‌ത്രീകളെ. നിലവിലെ സ്ഥിതി തുടരുന്നത് ഏറ്റവുമധികം ബാധിക്കുന്നത് അവരെയായിരിക്കും.
advertisement
mega_ucc_poll_equal-rights
മെഗാ യുസിസി സർവേ
പിന്തുടർച്ചാവകാശങ്ങൾ: ബിരുദധാരികൾക്കിടയിൽ കൂടുതൽ അവബോധം, 18-44 പ്രായത്തിലുള്ള ഗ്രൂപ്പ്
മകനും മകൾക്കും തുല്യാവകാശം വേണമോ എന്ന ചോദ്യത്തിന്, 82.3% (6,615) സ്ത്രീകൾ ‘വേണം’ എന്നും 11.1% (893) ‘വേണ്ട’ എന്നും 6.6% (527) പേർ ‘അറിയില്ല’ അല്ലെങ്കിൽ പറയാനാവില്ല’ എന്നും പറഞ്ഞു.
ബിരുദവും അതിൽ കൂടുതലും പൂർത്തിയാക്കിയ, പ്രതികരിച്ചവരിൽ 85.7% (2,600) പേർ ‘വേണം’ എന്നും 10.3% (313) പേർ ‘വേണ്ട’ എന്നും 4% (120) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്നും പറഞ്ഞു.
advertisement
advertisement
18-44 പ്രായ വിഭാഗത്തിൽ 83.5% (5,259) പേർ ‘വേണം’ എന്നും 10.5% (661) പേർ ‘വേണ്ട’ എന്നും 6% (375) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്നും പറഞ്ഞു. 44 വയസ്സിനു മുകളിലുള്ളവരുടെ കാര്യത്തിൽ, 77.9% (1,356) ‘വേണം’ എന്നും 13.3% (232) ‘വേണ്ട’ എന്നും 8.8% (152) പേർ ‘അറിയില്ല അല്ലെങ്കിൽ പറയാൻ കഴിയില്ല’ എന്നും പറഞ്ഞു.
advertisement
സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 18.8% പേർ 18-24 വയസ്സിനിടയിലുള്ളവരും 32.9% പേർ 25-34 പ്രായക്കാരും 26.6% പേർ 35-44 പ്രായക്കാരും 14.4% പേർ 45-54 വയസുകാരും 5.4% പേർ 55-64 വയസും 1.9% പേരും 65+ ആയിരുന്നു. 70.3% വിവാഹിതരായപ്പോൾ, 24.1% അവിവാഹിതരും 2.9% വിധവകളും 2.9% വിവാഹമോചിതരുമാണ്. സർവേയിൽ പങ്കെടുത്തവരിൽ 73.1% സുന്നികളും 13.3% ഷിയകളും 13.6% മറ്റുള്ളവരുമാണ്.
സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 10.8% ബിരുദാനന്തര ബിരുദധാരികളും 27% ബിരുദധാരികളും 20.8% പേർ 12+ വരെ പഠിച്ചവരും 13.8% 10+ ക്ലാസ് വരെ പഠിച്ചവരും 12.9% പേർ 5-10 ക്ലാസ് വരെ പഠിച്ചവരും 4.4% 5-ാം ക്ലാസ് വരെ പഠിച്ചവരുമാണ്. 4.2% നിരക്ഷരരും 4.2% പേർക്ക് അടിസ്ഥാന സാക്ഷരതയും ഉള്ളവരാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
News18 Mega UCC Poll: സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യാവകാശവും സ്വത്തവകാശവും വേണമെന്ന് 82.3% മുസ്ലീം സ്ത്രീകൾ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement