'അദ്ദേഹത്തിന്റെ കര്‍മഭൂമി'; ജാംനഗര്‍ റിഫൈനറിയുടെ 25-ാം വാര്‍ഷികവേളയില്‍ ധിരുഭായ് അംബാനിയെ അനുസ്മരിച്ച് നിത അംബാനി
- Published by:meera_57
- news18-malayalam
Last Updated:
ധിരുഭായ് അംബാനിയുടെ കര്‍മ്മഭൂമിയാണ് ഗുജറാത്തിലെ ജാംനഗര്‍ എന്ന് നിത അംബാനി
ജാംനഗര്‍ റിഫൈനറിയുടെ 25-ാം വാര്‍ഷികവേളയില്‍ റിലയന്‍സ് സ്ഥാപകന്‍ ധിരുഭായ് അംബാനിയെ അനുസ്മരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി (Nita Ambani). റിഫൈനറിയുടെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒത്തുകൂടിയ ജീവനക്കാരെയും കുടുംബങ്ങളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിത. ധിരുഭായ് അംബാനിയുടെ കര്‍മ്മഭൂമിയാണ് ഗുജറാത്തിലെ ജാംനഗര്‍ എന്ന് നിത പറഞ്ഞു. തങ്ങളുടെ മനസില്‍ ജാംനഗറിന് പ്രത്യേകസ്ഥാനമുണ്ടെന്നും നിത കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയാണ് ജാംനഗര്‍ റിഫൈനറിയുടെ 25-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ ജാംനഗര്‍ റിഫൈനറിയുടെ ഇതുവരെയുള്ള യാത്രയെ അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അംബാനി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും മനസില്‍ ജാംനഗറിന് പ്രത്യേക സ്ഥാനമുണ്ടെന്ന് നിത പറഞ്ഞു.
"കോകില മമ്മിയുടെ ജന്മഗൃഹമാണിവിടം. അമ്മയുടെ ആശിര്‍വാദത്തിലാണ് ഇന്ന് കാണുന്ന നേട്ടങ്ങളെല്ലാം ഉണ്ടായത്. ഞങ്ങള്‍ക്ക് വേണ്ടി ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ഒരുപാട് നന്ദിയുണ്ട്," നിത അംബാനി പറഞ്ഞു.
"ഞങ്ങളുടെ അച്ഛന്‍, ധിരുഭായ് അംബാനിയുടെ കര്‍മ്മഭൂമിയായിരുന്നു ജാംനഗര്‍. അദ്ദേഹത്തിന്റെ സ്വപ്നം, ആഗ്രഹം, നിശ്ചയദാര്‍ഢ്യം എന്നിവയുടെ പ്രതീകമായിരുന്നു ജാംനഗര്‍. കഴിഞ്ഞ ദിവസമായിരുന്നു അച്ഛന്റെ 92-ാം പിറന്നാള്‍. അദ്ദേഹത്തിന്റെ അനുഗ്രഹം ഞങ്ങള്‍ക്കൊപ്പമുണ്ട്," നിത കൂട്ടിച്ചേര്‍ത്തു.
advertisement
"മുകേഷിന്റെ പരിശ്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതും ജാംനഗര്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സ്ഥാപിക്കുകയെന്ന സ്വപ്നം അച്ഛന്‍ കണ്ടതും ഇവിടെ വെച്ചാണ്. അച്ഛന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മുകേഷ് അശ്രാന്ത പരിശ്രമം നടത്തി," നിത അംബാനി പറഞ്ഞു.
"ഞങ്ങളുടെ മകനായ അനന്തിന് ജാംനഗര്‍ ഒരു സേവാഭൂമിയാണ്. ഞങ്ങളുടെ കുടുംബത്തിന്റെ തുടിക്കുന്ന ഹൃദയാണ് ജാംനഗര്‍," നിത അംബാനി പറഞ്ഞു.
അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ആഗോള ആസ്ഥാനമായി ജാംനഗറിനെ മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറായ ആകാശ് അംബാനി പ്രഖ്യാപിച്ചു. ജാംനഗറിന്റെ ഭാവിയെപ്പറ്റിയും അദ്ദേഹം ചടങ്ങില്‍ സംസാരിച്ചു.
advertisement
"എഐയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ജാംനഗറില്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. ജാംനഗറിന്റെ രീതിയിലാകും പദ്ധതി പൂര്‍ത്തികരിക്കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാകും. ഇതിലൂടെ എഐ അടിസ്ഥാനസൗകര്യത്തില്‍ ലോകത്തില്‍ ഉന്നത സ്ഥാനം വഹിക്കാന്‍ ജാംനഗറിന് സാധിക്കും," ആകാശ് അംബാനി പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ലോകത്തിലെ ഏറ്റവും മികച്ച റിഫൈനറികളിലൊന്നാകാന്‍ ജാംനഗര്‍ റിഫൈനറിയ്ക്ക് സാധിച്ചു. റിലയന്‍സ് സ്ഥാപകന്‍ ധിരുഭായ് അംബാനിയുടെ സ്വപ്ന പദ്ധതിയായ ജാംനഗര്‍ റിഫൈനറി മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ വളര്‍ച്ച പ്രാപിക്കുകയായിരുന്നു.
advertisement
റിലയന്‍സ് ഗ്രൂപ്പിന്റെ പ്രധാന പദ്ധതികളിലൊന്നായ ജാംനഗര്‍ റിഫൈനറി 1999ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയുടെ വ്യവസായിക വൈഭവത്തിന്റെ പ്രതീകമായി റിഫൈനറി മാറി. കൂടാതെ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ഗണ്യമായ സംഭാവന നല്‍കാനും ജാംനഗര്‍ റിഫൈനറിയ്ക്ക് സാധിച്ചു.
Summary: Nita Ambani remembers Dhirubhai Ambani at the 25 years celebration of Jamnagar Refinery
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 03, 2025 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അദ്ദേഹത്തിന്റെ കര്‍മഭൂമി'; ജാംനഗര്‍ റിഫൈനറിയുടെ 25-ാം വാര്‍ഷികവേളയില്‍ ധിരുഭായ് അംബാനിയെ അനുസ്മരിച്ച് നിത അംബാനി